അജയ് തറയിൽ അവധിയിൽ പ്രവേശിച്ചു

കെ.പി.സി സി വക്താവ് സ്ഥാനത്ത് നിന്നും അജയ് തറയിൽ അവധിയെടുത്തു. ഫെബ്രുവരി 15 വരെയാണ് അവധിയെടുത്തത്.
 | 

അജയ് തറയിൽ അവധിയിൽ പ്രവേശിച്ചു
തിരുവനന്തപുരം: കെ.പി.സി സി വക്താവ് സ്ഥാനത്ത് നിന്നും അജയ് തറയിൽ അവധിയെടുത്തു. ഫെബ്രുവരി 15 വരെയാണ് അവധിയെടുത്തത്. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയിൽ പ്രവേശിച്ചതെന്ന് അജയ് തറയിൽ വ്യക്തമാക്കി.

അജയ് തറയിലിനെതിരെ യു.ഡി.എഫ് യോഗത്തിൽ വിമർശനമുയർന്നിരുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കി എന്നായിരുന്നു വിമർശനം.