ടൊവീനോ തോമസിന് ആണ്‍കുഞ്ഞ് പിറന്നു

ടൊവീനോ തോമസിന് ഭാര്യ ലിഡിയയ്ക്കും ആണ്കുഞ്ഞ് പിറന്നു.
 | 
ടൊവീനോ തോമസിന് ആണ്‍കുഞ്ഞ് പിറന്നു

തൃശൂര്‍: ടൊവീനോ തോമസിന് ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. 2014ല്‍ വിവാഹിതരായ ടൊവീനോയ്ക്കും ലിഡിയയ്ക്കും 2016ലാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ഇസ എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്.

ഇന്‍സ്റ്റഗ്രാമിലും ഫെയിസ്ബുക്കിലും താരം കുഞ്ഞിന്റെ ജനന വാര്‍ത്ത പങ്കുവെച്ചു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസാ കമന്റുകളുമായി എത്തിയിട്ടുണ്ട്.