ദേവയാനി ഖൊബ്രഗഡെ വിദേശകാര്യ മന്ത്രാലയത്തിൽ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടർ

വിദേശകാര്യ മന്ത്രാലത്തിന് കീഴിൽ കേരളത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടറായി ദേവയാനി ഖൊബ്രഗഡെയെ നിയമിച്ചു. അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥയായിരിക്കെ അറസ്റ്റിലാവുകയും വിവാദത്തിൽപ്പെടുകയും ചെയ്ത ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥയാണ് ദേവയാനി.
 | 
ദേവയാനി ഖൊബ്രഗഡെ വിദേശകാര്യ മന്ത്രാലയത്തിൽ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടർ

 

കൊച്ചി: വിദേശകാര്യ മന്ത്രാലത്തിന് കീഴിൽ കേരളത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടറായി ദേവയാനി ഖൊബ്രഗഡെയെ നിയമിച്ചു. അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥയായിരിക്കെ അറസ്റ്റിലാവുകയും വിവാദത്തിൽപ്പെടുകയും ചെയ്ത ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥയാണ് ദേവയാനി.

വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ കേസിലായിരുന്നു ഇത്. കേരളത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ വിദേശരാജ്യങ്ങളിൽ അവതരിപ്പിക്കുക, ഗൾഫ് രാജ്യങ്ങളിലേതടക്കമുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് ഡയറക്ടറുടെ ചുമതല.

കേരളത്തിൽ ഡയറക്ടറായി ചുമതലയേൽക്കാൻ താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും നോർക്ക അധികൃതരെയും അറിയിച്ചതായി ദേവയാനി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും കേരളത്തിന്റെ വികസനത്തിനായി തന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

2013 ഡിസംബറിലാണ് യു.എസിലെ ഇന്ത്യൻ ഡപ്യൂട്ടി കൗൺസൽ ജനറലായിരുന്ന ദേവയാനി അറസ്റ്റിലാകുന്നത്. ഇവരെ കയ്യാമംവച്ച് കൊണ്ടുപോവുകയും വിവസ്ത്രയാക്കി ദേഹപരിശോധന നടത്തുകയും ചെയ്ത സംഭവം ഇന്ത്യ-യുഎസ് ബന്ധം വഷളാകാനും ഇടയാക്കി. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ദേവയാനിക്കെതിരെ പ്രോസിക്യൂഷൻ നടപടി കൈക്കൊള്ളാൻ അമേരിക്കക്ക് കഴിഞ്ഞില്ല. ഇന്ത്യൻ സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് ദേവയാനിയെ ഇന്ത്യയിലേക്ക് വരാൻ അനുവദിച്ചു. ദേവയാനിയുടെ ഭർത്താവ് ഡോ.ആകാശ് സിങ് റാത്തോഡ് യുഎസ് പൗരനാണ്.