ബാർ ഹോട്ടൽ അസോസിയേഷന്റെ സമാന്തരയോഗം ഇന്ന്

ബാർ ഹോട്ടൽ അസോസിയേഷന്റെ സമാന്തര യോഗം ഇന്ന് എറണാകുളത്ത് ചേരും. ബിജു രമേശാണ് യോഗം വിളിച്ചിരിക്കുന്നത്. ബാർ കോഴ സംബന്ധിച്ച് വിജിലൻസിന് മൊഴി നൽകാൻ തയാറുള്ളവർക്ക് പിന്തുണ അറിയിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.
 | 

ബാർ ഹോട്ടൽ അസോസിയേഷന്റെ സമാന്തരയോഗം ഇന്ന്

കൊച്ചി: ബാർ ഹോട്ടൽ അസോസിയേഷന്റെ സമാന്തര യോഗം ഇന്ന് എറണാകുളത്ത് ചേരും. ബിജു രമേശാണ് യോഗം വിളിച്ചിരിക്കുന്നത്. ബാർ കോഴ സംബന്ധിച്ച് വിജിലൻസിന് മൊഴി നൽകാൻ തയ്യാറുള്ളവർക്ക് പിന്തുണ അറിയിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.

ബാർ കോഴ അന്വേഷണത്തിന്റെ ഭാഗമായി ബാർ ഹോട്ടൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും മൊഴിയെടുക്കാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസും അയച്ചു. അസോസിയേഷൻ അംഗങ്ങളിൽ നിന്ന് പിരിച്ച തുക കോഴയായി നൽകിയെന്നാണ് ബിജു രമേശ് പറയുന്നത്. ഇത് തെളിയിക്കാനാണ് അസോസിയേഷൻ അംഗങ്ങളുടെ മൊഴിയെടുക്കാൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ അസോസിയേഷനിലെ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനും മൊഴിയിൽ ഉറച്ചുനിൽക്കണമെന്ന് ആവശ്യപ്പെടാനുമാണ് സമാന്തര യോഗം വിളിച്ചിരിക്കുന്നത്.