ബാർ കോഴ ആരോപണത്തിൽ ഒത്തുകളി: പിണറായി

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സർക്കാരും ബാറുടമകളും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കേസിലെ അഴിമതി പുറത്ത് കൊണ്ടു വരണം. സംഭാവനയും കോഴയും രണ്ടാണെന്നും ഇത് രണ്ടും ഒന്നാണെന്ന് വരുത്തി തീർക്കുന്നത് സർക്കാരിനെ സഹായിക്കാനാണെന്നും പിണറായി വിജയൻ പറഞ്ഞു.
 | 
ബാർ കോഴ ആരോപണത്തിൽ ഒത്തുകളി: പിണറായി

 

കോഴിക്കോട്: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സർക്കാരും ബാറുടമകളും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കേസിലെ അഴിമതി പുറത്ത് കൊണ്ടു വരണം. സംഭാവനയും കോഴയും രണ്ടാണെന്നും ഇത് രണ്ടും ഒന്നാണെന്ന് വരുത്തി തീർക്കുന്നത് സർക്കാരിനെ സഹായിക്കാനാണെന്നും പിണറായി വിജയൻ പറഞ്ഞു. സി.പി.എം ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. കേസിൽ മുഖ്യമന്ത്രി, ധനമന്ത്രി, എക്‌സൈസ് മന്ത്രി എന്നിവരുടെ പങ്ക് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളാർ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണത്തിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഉൾപ്പെട്ട സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സ്ഥാനത്ത് നിന്നും മാറിനിന്ന് അന്വേഷണം നേരിടണമെന്നും, ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അതേസമയം, ബാർ കോഴ ആരോപണത്തിൽ തെല്ലും കഴമ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എ.സുധീരൻ പറഞ്ഞു. വരുമാനം നഷ്ടമായവരുടെ വിഭ്രാന്തി മാത്രമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് നൽകിയാൽ മാത്രം വിശദമായ അന്വേഷണം മതിയെന്നാണ് പാർട്ടിയുടെ നിലപാടെന്നും സുധീരൻ സൂചിപ്പിച്ചു. തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ ബാറുടമകളുടെ വിശ്വാസ്യത നഷ്ടമായെന്നും സുധീരൻ പറഞ്ഞു.