ജാമ്യഹര്‍ജിയില്‍ ഡിജിപിയെയും വെട്ടിലാക്കി ദിലീപ്; പള്‍സര്‍ സുനി വിളിച്ചത് ബെഹ്‌റയോട് പറഞ്ഞെന്ന് പരാമര്‍ശം

ജാമ്യ ഹര്ജിയില് ഡിജിപി ലോക്നാഥ് ബെഹ്റയെയും വെട്ടിലാക്കന്ന പരാമര്ശവുമായി ദിലീപ്. പള്സര് സുനി വിളിച്ച കാര്യം ബെഹ്റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ജയിലില് നിന്ന് സുനി വിളിച്ചത് മറച്ചുവെച്ചു എന്ന പോലീസ് വാദത്തെ ഖണ്ഡിക്കാനാണ് ഈ പരാമര്ശം.
 | 

ജാമ്യഹര്‍ജിയില്‍ ഡിജിപിയെയും വെട്ടിലാക്കി ദിലീപ്; പള്‍സര്‍ സുനി വിളിച്ചത് ബെഹ്‌റയോട് പറഞ്ഞെന്ന് പരാമര്‍ശം

കൊച്ചി: ജാമ്യ ഹര്‍ജിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വെട്ടിലാക്കന്ന പരാമര്‍ശവുമായി ദിലീപ്. പള്‍സര്‍ സുനി വിളിച്ച കാര്യം ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ജയിലില്‍ നിന്ന് സുനി വിളിച്ചത് മറച്ചുവെച്ചു എന്ന പോലീസ് വാദത്തെ ഖണ്ഡിക്കാനാണ് ഈ പരാമര്‍ശം.

ബെഹ്‌റയുടെ സ്വകാര്യ നമ്പറില്‍ വിളിച്ച് സുനി വിളിച്ച കാര്യം അറിയിച്ചിരുന്നുവെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. സുനി വിളിച്ച അന്നുതന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ഏപ്രില്‍ 10നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് അടക്കമുള്ള വിവരങ്ങള്‍ വാട്ട്‌സാപ്പ് ചെയ്യുകയും എല്ലാ വിവരങ്ങളും അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.

എന്നാല്‍ ദിലീപ് ബെഹ്‌റയെ വിളിച്ചതിനേക്കുറിച്ച് അറിയില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.