കരിപ്പൂരില്‍ നാളെ മുതല്‍ വീണ്ടും വലിയ വിമാനങ്ങള്‍ ഇറങ്ങും

നവീകരിച്ച കരിപ്പൂര് വിമാനത്താവളത്തില് ബുധനാഴ്ച മുതല് വലിയ വിമാനങ്ങള് വീണ്ടും സര്വീസ് ആരംഭിക്കുന്നു. റണ്വേ നവീകരണത്തിനായി നാലു വര്ഷം മുമ്പാണ് വിമാനത്താവളത്തില് വലിയ വിമാനങ്ങള്ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചത്. പിന്നീട് പല കാരണങ്ങള് പറഞ്ഞ് വിമാനത്താവളത്തില് നിന്നുള്ള സര്വീസുകള് ആരംഭിക്കുന്നത് നീട്ടുകയായിരുന്നു. പിന്നീട് ഇത് വിവാദങ്ങള്ക്കും രാഷ്ട്രീയ സമരങ്ങള്ക്കും വഴിവെച്ചു.
 | 
കരിപ്പൂരില്‍ നാളെ മുതല്‍ വീണ്ടും വലിയ വിമാനങ്ങള്‍ ഇറങ്ങും

കോഴിക്കോട്: നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. റണ്‍വേ നവീകരണത്തിനായി നാലു വര്‍ഷം മുമ്പാണ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത് നീട്ടുകയായിരുന്നു. പിന്നീട് ഇത് വിവാദങ്ങള്‍ക്കും രാഷ്ട്രീയ സമരങ്ങള്‍ക്കും വഴിവെച്ചു.

സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസുകളാണ് ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നത്. ജിദ്ദ സര്‍വീസുകള്‍ നാല് ദിവസവും റിയാദ് സര്‍വീസുകള്‍ മൂന്ന് ദിവസവും ഉണ്ടാകും. സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330-300 വിമാനം ബുധനാഴ്ച ഉച്ചക്ക് 1.10 ന് ആണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നത്. ആദ്യ വിമാനം രാവിലെ 11.10 ന് കരിപ്പൂരിലിറങ്ങും.

ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സമരത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഉടന്‍ തന്നെ എയര്‍ ഇന്ത്യയും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരില്‍ എണ്‍പത് ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തെയാണ് ആശ്രയിച്ചു വരുന്നത്.