മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അഭിനന്ദനം

മൂന്നാറിലെ പാപ്പാത്തിച്ചോലയില് കുരിശ് സ്ഥാപിച്ച് നടത്തിയ കയ്യേറ്റമൊഴിപ്പിച്ച നടപടിയെ അഭിനന്ദിച്ച് ബിഷപ്പ് ഗീവര്ഗീസ് മാര് കൂറിലോസ്. ആ കുരിശ് നീക്കപ്പെട്ടപ്പോള് ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. അവസാനം നമുക്ക് ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു എന്നും ബിഷപ്പ് പറയുന്നു.
 | 

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അഭിനന്ദനം

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് നടത്തിയ കയ്യേറ്റമൊഴിപ്പിച്ച നടപടിയെ അഭിനന്ദിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനം ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആ കുരിശ് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അവസാനം നമുക്ക് ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു എന്നും ബിഷപ്പ് പറയുന്നു.

ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാശ്ലീഹയുടെ കാലത്തെ കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് കുറേ നേതാക്കള്‍ ആ പ്രദേശം വെട്ടിപ്പിടിച്ചിു. എന്നാല്‍ തോമാശ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധിപോലും കയ്യേറ്റത്തിന്റെ തിരക്കില്‍ ഉദിച്ചില്ലെന്ന് ബിഷപ്പ് പറയുന്നു. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശെന്ന ആരോപണവും ബിഷപ്പ് ഉന്നയിക്കുന്നു.

പോസ്റ്റ് കാണാം