ഒരു കട്ടന്‍ചായക്ക് നല്‍കേണ്ടി വന്നത് 100 രൂപ! ദുരനുഭവം വിവരിച്ച് സംവിധായകന്‍ സുജിത് വസുദേവ്; പോസ്റ്റ് കാണാം

ഒരു കട്ടന്ചായക്ക് 100 രൂപ! കേട്ടാല് ഞെട്ടുമെങ്കിലും ഇത് കേരളത്തില്ത്തന്നെയാണ്. കൊച്ചി ഒബെറോണ് മാളിലെ പിവിആര് സിനിമയുടെ ഫുഡ്കോര്ട്ടില് നിന്ന് കട്ടന്ചായ കുടിച്ച അനുഭവം സംവിധായകന് സുജിത് വസുദേവാണ് പങ്കുവെച്ചത്. ഫില്ട്ടര് കോഫി എന്ന് പ്രിന്റ് ചെയ്ത് അതിനൊപ്പം മലയാളത്തില് കട്ടന്ചായ എന്ന് എഴുതി നല്കിയിരിക്കുന്ന ബില്ലില് 95.24 രൂപയാണ് വിലിയിട്ടിരിക്കുന്നത്. 5 ശതമാനം ജിഎസ്ടിയായി 4.76 രൂപ കൂടി ഈടാക്കിയതോടെ കട്ടന്ചായയുടെ വില 100!
 | 

ഒരു കട്ടന്‍ചായക്ക് നല്‍കേണ്ടി വന്നത് 100 രൂപ! ദുരനുഭവം വിവരിച്ച് സംവിധായകന്‍ സുജിത് വസുദേവ്; പോസ്റ്റ് കാണാം

ഒരു കട്ടന്‍ചായക്ക് 100 രൂപ! കേട്ടാല്‍ ഞെട്ടുമെങ്കിലും ഇത് കേരളത്തില്‍ത്തന്നെയാണ്. കൊച്ചി ഒബെറോണ്‍ മാളിലെ പിവിആര്‍ സിനിമയുടെ ഫുഡ്‌കോര്‍ട്ടില്‍ നിന്ന് കട്ടന്‍ചായ കുടിച്ച അനുഭവം സംവിധായകന്‍ സുജിത് വസുദേവാണ് പങ്കുവെച്ചത്. ഫില്‍ട്ടര്‍ കോഫി എന്ന് പ്രിന്റ് ചെയ്ത് അതിനൊപ്പം മലയാളത്തില്‍ കട്ടന്‍ചായ എന്ന് എഴുതി നല്‍കിയിരിക്കുന്ന ബില്ലില്‍ 95.24 രൂപയാണ് വിലിയിട്ടിരിക്കുന്നത്. 5 ശതമാനം ജിഎസ്ടിയായി 4.76 രൂപ കൂടി ഈടാക്കിയതോടെ കട്ടന്‍ചായയുടെ വില 100!

പിവിആര്‍ ഫുഡ് കോര്‍ട്ട് ബില്ലിലൂടെ നമ്മെ വഞ്ചിക്കുന്നത് എങ്ങനെയാണെന്ന് കാണൂ എന്ന് പറഞ്ഞാണ് സുജിത്തിന്റെ പോസ്റ്റ്. ഒരു ഗ്ലാസ് ചൂടുവെള്ളം, പരമാവധി 5 രൂപ വിലയുള്ള ഒരു ചായപ്പൊടി സാഷെ, 2 ചെറിയ പാക്കറ്റ് പഞ്ചസാര എന്നിവ മാത്രമാണ് ഇതിലുള്ളത്. നമ്മെ ഈ വിധത്തില്‍ വിഡ്ഢികളാക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുതെന്നും പോസ്റ്റില്‍ സുജിത്ത് പറയുന്നു.

പോസ്റ്റ് വായിക്കാം