പ്രതിപക്ഷ ബഹളം: സഭ നിർത്തിവച്ചു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ താൽക്കാലികമായി നിർത്തിവച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാലാണ് പ്രതിഷേധം.
 | 
പ്രതിപക്ഷ ബഹളം: സഭ നിർത്തിവച്ചു

 

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ താൽക്കാലികമായി നിർത്തിവച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാലാണ് പ്രതിഷേധം.

മാണിയെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ വ്യക്തമാക്കി. കൊള്ളരുതായ്മ കൊണ്ട് മാണിയുടെ മുഖം വികൃതമായി. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ കളങ്കമാണ് മാണിയെന്നും അദ്ദേഹം പറഞ്ഞു. നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായി മാണി മാറിയെന്നും വി.എസ് കൂട്ടിച്ചേർത്തു.

അതേസമയം താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മാണി പറഞ്ഞു. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഭയെ അറിയിച്ചു.