ദീപാ നിഷാന്തിനെതിരെ പോലീസ് കേസെടുത്തു

എഴുത്തുകാരിയും തൃശൂര് കേരള വര്മ്മ കോളേജ് മലയാളം അദ്ധ്യാപികയുമായി ദീപാ നിഷാന്തിനെതിരെ പോലീസ് കേസെടുത്തു. മത സ്പര്ദ്ധ വളര്ത്തുന്ന ആശയങ്ങളടങ്ങിയ ഫെയിസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്തതിനാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. തൃശൂര് വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില് ദീപ നിഷാന്തിനെ സ്റ്റേഷനില് വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും.
 | 

ദീപാ നിഷാന്തിനെതിരെ പോലീസ് കേസെടുത്തു

തൃശൂര്‍: എഴുത്തുകാരിയും തൃശൂര്‍ കേരള വര്‍മ്മ കോളേജ് മലയാളം അദ്ധ്യാപികയുമായി ദീപാ നിഷാന്തിനെതിരെ പോലീസ് കേസെടുത്തു. മത സ്പര്‍ദ്ധ വളര്‍ത്തുന്ന ആശയങ്ങളടങ്ങിയ ഫെയിസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ ദീപ നിഷാന്തിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും.

കത്വ സംഭവത്തിനോടനുബന്ധിച്ച് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തവെന്ന് ചൂണ്ടിക്കാണിച്ച് മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി.ആര്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ദിപക്കിന്റേതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഈ കുറിപ്പ് ഷെയര്‍ ചെയ്തതിന് ശേഷം ദീപാ നിഷാന്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടിയുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്‌ഐ അറിയിച്ചു.