ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കരുതെന്ന സോഷ്യല് മീഡിയ ക്യാംപെയിന് തള്ളിക്കളയണമെന്നും ചെന്നത്തല ആവശ്യപ്പെട്ടു. പോസ്റ്റ് സിപിഎം പ്രവര്ത്തകരുള്പ്പെടെ നിരവധി പേരാണ് ഷെയര് ചെയ്യുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കരുതെന്ന് സംഘപരിവാര് അണികളുടെ സോഷ്യല് മീഡിയ പ്രൊഫൈലുകളില് നിന്നാണ് പ്രചാരണം നടന്നത്.
 | 

ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ തള്ളിക്കളയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോസ്റ്റ് സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് സംഘപരിവാര്‍ അണികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്നാണ് പ്രചാരണം നടന്നത്.

പോസ്റ്റ് കാണാം

അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.

അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

Posted by Ramesh Chennithala on Sunday, August 12, 2018