സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഭിന്നലിംഗക്കാരെ അവഹേളിച്ച് ചെറിയാന്‍ ഫിലിപ്പ്; വിവാദമായപ്പോള്‍ ക്ഷമാപണം

ബലാല്സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്കുട്ടി ഛേദിച്ച സംഭവത്തില് ഭിന്നലിംഗക്കാരെ അവഹേളിച്ച് ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളി വേണ്ട! ഭിന്നലിംഗ പട്ടികയിലാവും എന്നായിരുന്ന പോസ്റ്റ്. വാര്ത്തയോട് പ്രതികരിച്ചത് ഭിന്നലിംഗക്കാരെ അവഹേളിക്കുന്ന വിധത്തിലായത് വിവാദമായി മാറി.
 | 

സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഭിന്നലിംഗക്കാരെ അവഹേളിച്ച് ചെറിയാന്‍ ഫിലിപ്പ്; വിവാദമായപ്പോള്‍ ക്ഷമാപണം

ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി ഛേദിച്ച സംഭവത്തില്‍ ഭിന്നലിംഗക്കാരെ അവഹേളിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളി വേണ്ട! ഭിന്നലിംഗ പട്ടികയിലാവും എന്നായിരുന്ന പോസ്റ്റ്. വാര്‍ത്തയോട് പ്രതികരിച്ചത് ഭിന്നലിംഗക്കാരെ അവഹേളിക്കുന്ന വിധത്തിലായത് വിവാദമായി മാറി.

ഭിന്നലിംഗക്കാരെ ബലാല്‍സംഗത്തിന് ശ്രമിച്ച് ലിംഗം ഛേദിക്കപ്പെട്ടവരുമായി താരതമ്യപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. #ShameOnYou എന്ന ഹാഷ്ടാഗില്‍ പ്രതിഷേധ കമന്റുകളും പോസ്റ്റുകളും നിരന്നു. ഇതോടെ ക്ഷമാപണവുമായെത്തിയ ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തന്റെ പോസ്റ്റ് ചിലര്‍ തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നുവെന്നും പോസ്റ്റ് പിന്‍വലിക്കുന്നുവെന്നുമാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആദ്യ വിശദീകരണം. പിന്നീട് സ്വാമിയുടെ ലിംഗച്ഛേദവുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റില്‍ തെറ്റുണ്ടായതില്‍ ഖേദിക്കുന്നു. ആ പോസ്റ്റ് പിന്‍വലിക്കുന്നു എന്ന് വീണ്ടും തിരുത്തി.