സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഉപാധികളോടെ അനുമതി

സിനിമ പോസ്റ്റ് പ്രൊഡക്ഷന് ജോലികള്ക്ക് ഉപാധികളോടെ അനുമതി.
 | 
സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഉപാധികളോടെ അനുമതി

തിരുവനന്തപുരം: സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഉപാധികളോടെ അനുമതി. മെയ് 4 മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് അനുമതി നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ക്കാണ് അനുമതി നല്‍കുന്നത്. ഗ്രീന്‍ സോണില്‍ പരിമിതമായ ആളുകളെ വെച്ച് ഓഫീസുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയില്‍ ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നതെന്ന് മന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ ഡബ്ബിംഗ്, സൗണ്ട് മിക്‌സിംഗ്, സംഗീതം തുടങ്ങിയ ജോലികള്‍ ആരംഭിക്കാം. ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സ്റ്റുഡിയോകള്‍ അണുവിമുക്തമാക്കണം. മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വേണം സ്റ്റുഡിയോ ജോലികള്‍ പുനരാരംഭിക്കാനെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്‌, സംഗീതം, സൗണ്ട്‌ മിക്സിങ്ങ്‌ എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം.
ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്ക്‌ ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും

പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ…

Posted by A.K Balan on Saturday, May 2, 2020