രാമലീല വിരുദ്ധ പോസ്റ്റ്; ജി.പി.രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സിനിമാ സംഘടനകള്‍

ദിലീപ് ചിത്രം രാമലീലക്കെതിരെ ഫേസ്ബുക്കില് പോസ്റ്റിട്ട സംഭവത്തില് ചലച്ചിത്ര നിരൂപകനും ചലച്ചിത്ര അക്കാഡമി ജനറല് കൗണ്സില് അംഗവുമായ ജി.പി.രാമചന്ദ്രനെതിരെ പരാതിയുമായി സിനിമാ സംഘടനകള്. നിര്മാതാക്കള്, ഫിലിം ചേംബര്, തീയേറ്റര് ഉടമകള് എന്നവിരുടെ സംഘടനകള് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. രാമലീല പ്രദര്ശിപ്പിക്കാനുദ്ദേശിക്കുന്ന തീയേറ്ററുകള് തകര്ക്കണമെന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതോടെ വികാരത്തള്ളിച്ചയിലും അമിതാവേശത്തിലും എഴുതിയതാണ് പോസ്റ്റ് എന്നും അത് പിന്വലിക്കുന്നതായും ജി.പി.രാമചന്ദ്രന് അറിയിച്ചിരുന്നു.
 | 

രാമലീല വിരുദ്ധ പോസ്റ്റ്; ജി.പി.രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സിനിമാ സംഘടനകള്‍

തിരുവനന്തപുരം: ദിലീപ് ചിത്രം രാമലീലക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ ചലച്ചിത്ര നിരൂപകനും ചലച്ചിത്ര അക്കാഡമി അംഗവുമായ ജി.പി.രാമചന്ദ്രനെതിരെ പരാതിയുമായി സിനിമാ സംഘടനകള്‍. നിര്‍മാതാക്കള്‍, ഫിലിം ചേംബര്‍, തീയേറ്റര്‍ ഉടമകള്‍ എന്നവിരുടെ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. രാമലീല പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതോടെ വികാരത്തള്ളിച്ചയിലും അമിതാവേശത്തിലും എഴുതിയതാണ് പോസ്റ്റ് എന്നും അത് പിന്‍വലിക്കുന്നതായും ജി.പി.രാമചന്ദ്രന്‍ അറിയിച്ചിരുന്നു.

തീയേറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് ചലച്ചിത്ര അക്കാഡമി അംഗം ചെയ്തിരിക്കുന്നതെന്നും. ജി.പി.രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അക്കാഡമിയുടെ ചുമതലകളില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യം. തീയേറ്ററുകള്‍ തകര്‍ക്കണമെന്ന് എഴുതിയതിലൂടെ കലാപത്തിനുള്ള ആഹ്വാനമാണ് രാമചന്ദ്രന്‍ നടത്തിയതെന്ന് ആരോപിച്ച് രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടം മധ്യമേഖലാ ഐജി പി.വിജയന് പരാതി നല്‍കിയിരുന്നു.

പൈറസി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്നും പരാതിയില്‍ പറയുന്നു. രാമലീല 28-ാം തിയതി റിലീസ് ചെയ്യുമെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ജി.പി.രാമചന്ദ്രന്റെ പോസ്റ്റ് വിവാദമാകുന്നത്. സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായ ദിലീപിന്റെ ചിത്രം ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു.