മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയതായി പരാതി; വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം

മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല് കയ്യേറിയതായി പരാതി. എറണാകുളം ചിലവന്നൂരില് 17 സെന്റ് കായല് പുറമ്പോക്ക് കയ്യേറിയെന്നാണ് പരാതി. ഇതേത്തുടര്ന്ന് പ്രാഥമിക അന്വേഷണത്തിന് വിജിലന്സ് ഡയറക്ടര് ഉത്തരവിട്ടു. പൊതുപ്രവര്ത്തകനായ പായിച്ചിറ നവാസ് ആണ് പരാതി നല്കിയത്.
 | 

മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയതായി പരാതി; വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം

കൊച്ചി: മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ കയ്യേറിയതായി പരാതി. എറണാകുളം ചിലവന്നൂരില്‍ 17 സെന്റ് കായല്‍ പുറമ്പോക്ക് കയ്യേറിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ആണ് പരാതി നല്‍കിയത്.

മമ്മൂട്ടി നടത്തിയ കയ്യേറ്റം കൊച്ചി നഗരസഭ കണ്ടെത്തിയിരുന്നു. നടപടിയെടുക്കാന്‍ തീരുമാനവും കൈക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന് മമ്മൂട്ടിയും കുടുംബവും സബ്‌കോടതിയെ സമീപിച്ചു. എന്നാല്‍ നഗരസഭ നടപടിയെടുക്കണമെന്നായിരുന്നു ഉത്തരവ്. പിന്നീട് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. എന്നിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

അംബേദ്കറെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചതിന് കടവന്ത്രയില്‍ മമ്മൂട്ടിക്ക് കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയിരുന്നു. ഇതില്‍ അഴിമതിയും ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഈ കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.