ശുചിത്വകേരളം പരിപാടിക്ക് തുടക്കമായി

ശുചിത്വ സുന്ദര കേരളം ലക്ഷ്യമിട്ട് സി.പി.എം സംഘടിപ്പിക്കുന്ന 'ശുചിത്വകേരളം' പരിപാടിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ജഗതി കോർപറേഷൻ മൈതാനത്ത് നടന്ന ശുചീകരണത്തിൽ പങ്കെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
 | 
ശുചിത്വകേരളം പരിപാടിക്ക് തുടക്കമായി


തിരുവനന്തപുരം:
ശുചിത്വ സുന്ദര കേരളം ലക്ഷ്യമിട്ട് സി.പി.എം സംഘടിപ്പിക്കുന്ന ‘ശുചിത്വകേരളം’ പരിപാടിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ജഗതി കോർപറേഷൻ മൈതാനത്ത് നടന്ന ശുചീകരണത്തിൽ പങ്കെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ശുചിത്വകേരളം പരിപാടിക്ക് തുടക്കമായി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തുന്ന ശുചീകരണം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാല എരുമക്കുഴിയിലെ പരിപാടി മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് ഐസക് എംഎൽഎ, മന്ത്രി മഞ്ഞളാംകുഴി അലി, ശശി തരൂർ എംപി, ബി.ജെ.പി നേതാവ് ഒ രാജഗോപാൽ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. പൊതുസ്ഥലങ്ങളിലെ മാലിന്യം സംസ്‌കരിക്കാൻ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ, കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി സ്ഥാപിക്കും.