രാജിക്ക് പിന്നാലെ മനിലയ്ക്ക് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

രാഷ്ട്രീയ വിയോജിപ്പുകള് മുന്നിര്ത്തി മാതൃഭൂമി ആഴ്ച്ചപതിപ്പില് നിന്നും രാജിവെച്ച കോപ്പി എഡിറ്റര് മനില സി മോഹനെതിരെ സൈബര് ആക്രമണം. മാതൃഭൂമിയുടെ സംഘ്പരിവാര് ചായ്വിനെ രൂക്ഷമായി വിമര്ശിച്ചാണ് മനില രാജിവെച്ചത് പിന്നാലെ സൈബര് ആക്രമണം. താങ്കള്ക്ക് പറ്റിയ പണി ബാര്ബര് ഷോപ്പില് ചെരക്കലാണെന്ന് ഒരു സംഘ്പരിവാര് അനുകൂല ഐഡിയില് നിന്നും വന്ന കമന്റ്. ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് രാജിവെച്ച കാര്യം അറിയിച്ച് മനില എഴുതിയിരിക്കുന്ന ഫെയിസ്ബുക്ക് കുറിപ്പിനടിയില് വന്നുകൊണ്ടിരിക്കുന്നത്.
 | 

രാജിക്ക് പിന്നാലെ മനിലയ്ക്ക് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

കൊച്ചി: രാഷ്ട്രീയ വിയോജിപ്പുകള്‍ മുന്‍നിര്‍ത്തി മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ നിന്നും രാജിവെച്ച കോപ്പി എഡിറ്റര്‍ മനില സി മോഹനെതിരെ സൈബര്‍ ആക്രമണം. മാതൃഭൂമിയുടെ സംഘ്പരിവാര്‍ ചായ്‌വിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മനില രാജിവെച്ചത് പിന്നാലെ സൈബര്‍ ആക്രമണം. താങ്കള്‍ക്ക് പറ്റിയ പണി ബാര്‍ബര്‍ ഷോപ്പില്‍ ചെരക്കലാണെന്ന് ഒരു സംഘ്പരിവാര്‍ അനുകൂല ഐഡിയില്‍ നിന്നും വന്ന കമന്റ്. ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് രാജിവെച്ച കാര്യം അറിയിച്ച് മനില എഴുതിയിരിക്കുന്ന ഫെയിസ്ബുക്ക് കുറിപ്പിനടിയില്‍ വന്നുകൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി മാനേജ്മെന്റ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നതെന്ന് മനില ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. രാജി ഒരു രാഷ്ട്രീയ തീരുമാനമാണെന്നും മനില വ്യക്തമാക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയല്‍ തീരുമാനങ്ങളിലും എഡിറ്റോറിയല്‍ അംഗം എന്ന നിലയില്‍ തനിക്ക് പങ്കുണ്ട്. അതിനാല്‍ത്തന്നെ എഡിറ്ററെ ചുമതലയില്‍ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണെന്നും മനില പറയുന്നു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷമാവുക, കൂടുതല്‍ കൂടുതല്‍ മനുഷ്യപക്ഷത്ത് നില്‍ക്കുക, ഏറ്റവുമുറച്ച ജനാധിപത്യ വിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവര്‍ത്തനത്തെ, രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മനില വിശദീകരിക്കുന്നു.