അമിത കയറ്റുകൂലി; ബിനാലെയിൽ പങ്കെടുത്ത അമേരിക്കൻ ശിൽപി സൃഷ്ടികൾ എറിഞ്ഞുടച്ചു

കയറ്റിറക്കു തൊഴിലാളികൾ കൂടുതൽ കൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി മുസിരിസ് ബിനാലെക്ക് എത്തിയ അമേരിക്കൻ കലാകാരൻ കലാസൃഷ്ടികൾ എറിഞ്ഞുടച്ചു.
 | 
അമിത കയറ്റുകൂലി; ബിനാലെയിൽ പങ്കെടുത്ത അമേരിക്കൻ ശിൽപി സൃഷ്ടികൾ എറിഞ്ഞുടച്ചു

 

കൊച്ചി: കയറ്റിറക്കു തൊഴിലാളികൾ കൂടുതൽ കൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി മുസിരിസ് ബിനാലെക്ക് എത്തിയ അമേരിക്കൻ കലാകാരൻ കലാസൃഷ്ടികൾ എറിഞ്ഞുടച്ചു. ‘സ്ലീപ്പിംഗ് ത്രൂ ദ മ്യൂസിയം’ എന്ന കലാസൃഷ്ടി ഒരുക്കിയ വാസ് വോ എക്‌സ് വാസ് വോ എന്ന ശിൽപിയാണ് ടെറാക്കോട്ടയിലുള്ള ശിൽപത്തിന്റെ ഒരു ഭാഗം വേദിയ്ക്ക് മുമ്പിലേക്ക് വലിച്ചെറിഞ്ഞ്. മട്ടാഞ്ചേരിയിൽ ബിനാലെയുടെ കൊളാറ്ററൽ പ്രദർശനം നടന്ന മിൽ ഹോൾ കോംപൗണ്ടിലായിരുന്നു സംഭവം.

രാജസ്ഥാനിൽ താമസിച്ച് കലാപ്രവർത്തനം നടത്തുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് വാസ് വോ. പ്രദർശനം കഴിഞ്ഞ് സാധനങ്ങൾ തിരികെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. 30 പെട്ടികളാണ് ലോറിയിൽ കയറ്റാൻ ഉണ്ടായിരുന്നത്. ഇതിൽ ആറെണ്ണം കയറ്റാൻ 10,000 രൂപയാണ് യൂണിയനുകൾ ആവശ്യപ്പെട്ടതെന്ന് വാസ് വോ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം സാധനങ്ങൾ എറിഞ്ഞുടച്ചത്. വാസ് വോ യൂ ട്യൂബിൽ ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു.

വീഡിയോ കാണാം.