ദിലീപ് പറയുന്നതും പോലീസ് പറയുന്നതും ശരിയെന്ന് ഡിജിപി; വിശദാംശങ്ങള്‍ സത്യവാങ്മൂലമായി നല്‍കുമെന്ന് ബെഹ്‌റ

നടിയെ ആക്രമിച്ച കേസില് ദിലീപും പോലീസും പറയുന്നത് ശരിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എന്നാല് ആര് പറയുന്നതാണ് കൂടുതല് ശരിയെന്ന് പരസ്യമായി പറയാന് കഴിയില്ലെന്ന് ബെഹ്റ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാല് കോടതിയലക്ഷ്യമാകും. കാര്യങ്ങള് വിശദീകരിച്ച് ഹൈക്കോടതിയില് സത്യവാങ്മൂലം നല്കുമെന്നും ഡിജിപി പറഞ്ഞു.
 | 

ദിലീപ് പറയുന്നതും പോലീസ് പറയുന്നതും ശരിയെന്ന് ഡിജിപി; വിശദാംശങ്ങള്‍ സത്യവാങ്മൂലമായി നല്‍കുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപും പോലീസും പറയുന്നത് ശരിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാന്‍ കഴിയില്ലെന്ന് ബെഹ്‌റ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കോടതിയലക്ഷ്യമാകും. കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ഡിജിപി പറഞ്ഞു.

പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് വിളിച്ച കാര്യം ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയത്. കത്തയച്ച കാര്യം അന്നുതന്നെ ഡിജിപിയെ അറിയിച്ചിരുന്നു. വിശദാംശങ്ങള്‍ വാട്ട്‌സാപ്പില്‍ അയച്ചു കൊടുത്തിരുന്നു. രണ്ടുദിവസം കഴിഞ്ഞ് രേഖാമൂലം പരാതി നല്‍കിയെന്നും ദിലീപ് കോടതിയെ അറിയിച്ചു.

എന്നാല്‍ സംഭവം നടന്ന് 20 ദിവസത്തിനു ശേഷമാണ് ദിലീപ് പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസ് വാദിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയൊരാള്‍ പരാതി നല്‍കിയാല്‍ അത് സംബന്ധിച്ച് പല കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതാണ് പോലീസ് ചെയ്തതെന്നും ബെഹ്‌റ പറഞ്ഞു.