ബിഎസ്എന്‍എല്‍ കുറച്ച് സാമൂഹിക പ്രതിബദ്ധത കാട്ടണം; തുറന്ന കത്തുമായി ഡിജിപി ഫേസ്ബുക്കില്‍

ബിഎസ്എന്എലിനെതിരെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീകള്ക്ക് സുരക്ഷ നല്കാനുള്ള നീക്കത്തില് പങ്കാളികളാകാന് അല്പം സാമൂഹിക പ്രതിബദ്ധത കാട്ടണമെന്നാണ് ഡിജിപിക്ക് ബിഎസ്എന്എലിനോട് പറയാനുള്ളത്. പിങ്ക് പോലീസിനായി രൂപീകരിച്ച 1515 എന്ന നമ്പറിലേക്ക് ബിഎസ്എന്എല് അല്ലാതെയുള്ള ഫോണുകളില് നിന്ന് വിളിച്ചാല് മറ്റു പലയിടങ്ങളിലുമാണ് കോളുകള് ലഭിക്കുന്നത്. ഈ സാങ്കേതികപ്പിഴവ് പരിഹരിക്കണമെന്നാണ് പോസ്റ്റില് ഡിജിപി ആവശ്യപ്പെടുന്നത്.
 | 

ബിഎസ്എന്‍എല്‍ കുറച്ച് സാമൂഹിക പ്രതിബദ്ധത കാട്ടണം; തുറന്ന കത്തുമായി ഡിജിപി ഫേസ്ബുക്കില്‍

ബിഎസ്എന്‍എലിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനുള്ള നീക്കത്തില്‍ പങ്കാളികളാകാന്‍ അല്‍പം സാമൂഹിക പ്രതിബദ്ധത കാട്ടണമെന്നാണ് ഡിജിപിക്ക് ബിഎസ്എന്‍എലിനോട് പറയാനുള്ളത്. പിങ്ക് പോലീസിനായി രൂപീകരിച്ച 1515 എന്ന നമ്പറിലേക്ക് ബിഎസ്എന്‍എല്‍ അല്ലാതെയുള്ള ഫോണുകളില്‍ നിന്ന് വിളിച്ചാല്‍ മറ്റു പലയിടങ്ങളിലുമാണ് കോളുകള്‍ ലഭിക്കുന്നത്. ഈ സാങ്കേതികപ്പിഴവ് പരിഹരിക്കണമെന്നാണ് പോസ്റ്റില്‍ ഡിജിപി ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് പിങ്ക് പട്രോള്‍ ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 1515 എന്ന നമ്പര്‍ ഫലപ്രദമായി സജ്ജീകരിക്കാന്‍ ഇതേ വരെ ബിഎസ്എന്‍എലിന് കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ പറയുന്നു.

ഈ ജില്ലകളില്‍ മാത്രമേ 1515 എന്ന നമ്പറില്‍ സേവനങ്ങള്‍ ലഭ്യമാകൂ എന്ന് ജനങ്ങളോടും ഡിജിപി പറയുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അടുത്തു തന്നെ പിങ്ക് പട്രോള്‍ ആരംഭിക്കുമെന്നും പോസ്റ്റില്‍ ബെഹ്‌റ വ്യക്തമാക്കി.