നടിയെ ആക്രമിച്ച കേസ്; പരാതിയുമായി ദിലീപ്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് പരാതിയുമായി നടന് ദിലീപ്. സംഭവത്തില് തനിക്കെതിരെ സമൂഹമാധ്യമങ്ങളില് നടന്ന ദുഷ്പ്രചരണങ്ങള്ക്കെതിരെയാണ് ദിലീപ് ഡിജിപിക്ക് പരാതി നല്കിയത്. അന്വേഷണത്തിന് ഡിജിപി ഉടന് നിര്ദേശം നല്കിയേക്കുമെന്നാണ് സൂചന.
 | 

നടിയെ ആക്രമിച്ച കേസ്; പരാതിയുമായി ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പരാതിയുമായി നടന്‍ ദിലീപ്. സംഭവത്തില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെയാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണത്തിന് ഡിജിപി ഉടന്‍ നിര്‍ദേശം നല്‍കിയേക്കുമെന്നാണ് സൂചന.

സംഭവത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ തന്നെ ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരുമെന്ന വിധത്തിലുള്ള പ്രചാരണം വിഷമമുണ്ടാക്കിയെന്നും പരാതിയില്‍ ദിലീപ് പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് സോഷ്യല്‍ മീഡിയയിലും പിന്നീട് നടനെ ചോദ്യം ചെയ്തതായി ദൃശ്യമാധ്യമങ്ങളിലും ദിനപ്പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു. എറണാകുളം റൂറല്‍ പോലീസ് ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

സംഭവത്തിനു പിന്നില്‍ പ്രമുഖ നടന് പങ്കുള്ളതായാണ് മനസിലാക്കുന്നതെന്ന് പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ക്വട്ടേഷനുണ്ടെന്ന് മൊഴി നല്‍കിയ നടിയെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.