സുരക്ഷാഭീഷണിയുണ്ട്; വിശദീകരണവുമായി ദിലീപ്; സുരക്ഷാ ഏജന്‍സിയെ നിയമിച്ചിട്ടില്ല

സ്വകാര്യ സുരക്ഷാ ഏജന്സിയെ നിയമിച്ച വിഷയത്തില് വിശദീകരണവുമായി ദിലീപ്. കേസ് നല്കിയവരില് നിന്ന് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പോലീസിന് ദിലീപ് നല്കിയ വിശദീകരണം. സ്വകാര്യ ഏജന്സിയായ തണ്ടര്ഫോഴ്സിനെ സുരക്ഷാച്ചുമതല ഏല്പ്പിക്കാന് തീരുമാനിച്ചതിനു കാരണം അതാണ്. എന്നാല് അതിന്റെ കൂടിയാലോചനക്കായി അവരെ വീട്ടിലേക്ക് വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നും ചുമതല ഏല്പ്പിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.
 | 

സുരക്ഷാഭീഷണിയുണ്ട്; വിശദീകരണവുമായി ദിലീപ്; സുരക്ഷാ ഏജന്‍സിയെ നിയമിച്ചിട്ടില്ല

കൊച്ചി: സ്വകാര്യ സുരക്ഷാ ഏജന്‍സിയെ നിയമിച്ച വിഷയത്തില്‍ വിശദീകരണവുമായി ദിലീപ്. കേസ് നല്‍കിയവരില്‍ നിന്ന് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പോലീസിന് ദിലീപ് നല്‍കിയ വിശദീകരണം. സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിനെ സുരക്ഷാച്ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം അതാണ്. എന്നാല്‍ അതിന്റെ കൂടിയാലോചനക്കായി അവരെ വീട്ടിലേക്ക് വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നും ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.

തണ്ടര്‍ഫോഴ്‌സിന്റെ മൂന്ന് സുരക്ഷാഭടന്‍മാര്‍ ദിലീപിന്റെ അംഗരക്ഷകരായി ചുമതലയേറ്റുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ആലുവയിലെ വീട്ടില്‍ ഈ ഏജന്‍സിയുടെ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പിന്നാലെയാണ് ദിലീപ് അംഗരക്ഷകരെ നിയമിച്ചതായി വാര്‍ത്തകള്‍ എത്തിയത്. വാര്‍ത്തകളുടെ ചുവട് പിടിച്ച് ഏജന്‍സിയുടെ ഒരു വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സുരക്ഷ നല്‍കാന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചിരുന്നു. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ ചുമതല റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് എന്ത് സുരക്ഷാഭീഷണിയാണ് ഉള്ളതെന്ന് അറിയിക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. സ്വകാര്യ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കാനും നിര്‍ദേശമുണ്ട്.