ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ചിത്രങ്ങള്‍ ഉപേക്ഷിക്കരുത്; ഫെഫ്കയ്ക്ക് ഡയറക്ടേഴ്‌സ് യൂണിയന്റെ കത്ത്

ഷെയ്ന് നിഗം അഭിനയിക്കുന്ന ചിത്രങ്ങള് ഉപേക്ഷിക്കരുതെന്ന് ഫെഫ്കയ്ക്ക് സംവിധായകരുടെ സംഘടനയുടെ കത്ത്.
 | 
ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ചിത്രങ്ങള്‍ ഉപേക്ഷിക്കരുത്; ഫെഫ്കയ്ക്ക് ഡയറക്ടേഴ്‌സ് യൂണിയന്റെ കത്ത്

കൊച്ചി: ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ചിത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ഫെഫ്കയ്ക്ക് സംവിധായകരുടെ സംഘടനയുടെ കത്ത്. കുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളാണ് ഉപേക്ഷിക്കുന്നതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചത്. ഇവ പൂര്‍ത്തിയാക്കണമെന്നു കത്തില്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്.

അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടു. സമവായ ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ട് ഫെഫ്കയും കത്തുനല്‍കുമെന്നാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കുമായിരിക്കും ഫെഫ്ക കത്ത് നല്‍കുക.

താരസംഘടനയുടെ പ്രതിനിധികള്‍ ആദ്യം ഷെയ്‌നുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം മറ്റ് സംഘടനകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. സമവായ ചര്‍ച്ചകള്‍ ഈ മാസം അഞ്ചാം തിയതി നടത്തുന്നത് പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്.