ധാരണയിലെത്തിയ ശേഷമേ ദൃശ്യം 2 തുടങ്ങൂ; നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാടിനൊപ്പം ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 14ന് തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിര്മാതാക്കളുടെ സംഘടനയുടെ നിലപാടിനൊപ്പം ചേര്ന്ന് ആന്റണി പെരുമ്പാവൂര്.
 | 
ധാരണയിലെത്തിയ ശേഷമേ ദൃശ്യം 2 തുടങ്ങൂ; നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാടിനൊപ്പം ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 14ന് തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാടിനൊപ്പം ചേര്‍ന്ന് ആന്റണി പെരുമ്പാവൂര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അസോസിയേഷനുമായി ധാരണയില്‍ എത്തിയ ശേഷം മാത്രമേ ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിക്കൂ എന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പ് നല്‍കി.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 14ന് ആരംഭിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ആണ് നേരത്തേ അറിയിച്ചത്. തൊടുപുഴയിലായിരിക്കും ചിത്രീകരണമെന്നും ജീത്തു വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ സിനിമകളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. ഇത് വകവെയ്ക്കാതെ നിരവധി ചിത്രങ്ങള്‍ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്നും നിര്‍മാണച്ചെലവ് ചുരുക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ തീരുമാനം ആവാതെ പുതിയ സിനിമകള്‍ ഷൂട്ടിംഗ് തുടങ്ങേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.