സിനിമാ ലൊക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന ആരംഭിച്ച് എക്‌സൈസ്

സിനിമാ ലൊക്കേഷനുകളില് എക്സൈസ് മയക്കുമരുന്ന് പരിശോധന ആരംഭിച്ചു.
 | 
സിനിമാ ലൊക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന ആരംഭിച്ച് എക്‌സൈസ്

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ എക്‌സൈസ് മയക്കുമരുന്ന് പരിശോധന ആരംഭിച്ചു. ഇന്നലെ ചില ലൊക്കേഷനുകളില്‍ പരിശോധന നടത്തിയതായി എക്‌സൈസ് അസി. കമ്മീഷണര്‍ ദാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. തിരുവനന്തപുരത്താണ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഏത് ലൊക്കേഷനിലാണ് പരിശോധനയെന്ന് എക്‌സൈസ് വ്യക്തമാക്കിയിട്ടില്ല.

പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സാം ക്രിസ്റ്റി ഡാനിയേല്‍ അറിയിച്ചത്. എന്നാല്‍ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിരോധിത മയക്കുമരുന്നുകള്‍ ആരെങ്കിലും ഉപയോഗിക്കുന്നതായി വ്യക്തമായാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷെയ്ന്‍ നിഗം വിഷയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനയാണ് ലൊക്കേഷനുകളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് പറഞ്ഞത്. ലൊക്കേഷനുകളില്‍ പരിശോധന നടത്തണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.