പോലീസിൽ സേനയിലേക്ക് ചേരാൻ യോഗ്യത പ്ലസ് ടു ആക്കണം; ആഭ്യന്തര വകുപ്പ്

പോലീസിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. ആക്കാനുള്ള പി.എസ്.സിയുടെ നീക്കത്തിനെതിരെ ആഭ്യന്തര വകുപ്പ്. അടിസ്ഥാന യോഗ്യത പ്ലസ് ടു ആക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് പി.എസ്.സിക്ക് കത്തയച്ചതായാണ് വിവരം. 2009ലാണ് വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആക്കി സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ മാർച്ച് 12ന് ഇറക്കിയ വിജ്ഞാപനത്തിൽ അടിസ്ഥാന യോഗ്യത പത്താം ക്ലാസാക്കി പി.എസ്.സി കുറച്ചിരുന്നു.
 | 

പോലീസിൽ സേനയിലേക്ക് ചേരാൻ യോഗ്യത പ്ലസ് ടു ആക്കണം; ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം : പോലീസിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. ആക്കാനുള്ള പി.എസ്.സിയുടെ നീക്കത്തിനെതിരെ ആഭ്യന്തര വകുപ്പ്. അടിസ്ഥാന യോഗ്യത പ്ലസ് ടു ആക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് പി.എസ്.സിക്ക് കത്തയച്ചതായാണ് വിവരം.
2009ലാണ് വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആക്കി സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ മാർച്ച് 12ന് ഇറക്കിയ വിജ്ഞാപനത്തിൽ അടിസ്ഥാന യോഗ്യത പത്താം ക്ലാസാക്കി പി.എസ്.സി കുറച്ചിരുന്നു.

ഇതിനെതിരെ പോലീസ് അസോസിയേഷൻ ആഭ്യന്തര മന്ത്രിക്കും പി.എസ്.സിക്കും നിവേദനം നൽകിയിരുന്നു. അതേ സമയം ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം മറികടന്ന് നിയമന നടപടികളുമായി മുന്നോട്ടു പോവാനാണ് പി.എസ്.സിയുടെ തീരുമാനം. ഇതോടെ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും സൂചനയുണ്ട്.