അഷിഖ് അബുവിന്റെ കൈനീട്ടം കൊള്ളാം; മാണിക്ക് 15000 രൂപയുടെ മണിയോർഡർ

ബാർ അഴിമതിക്കേസിൽ ആരോപണ വിധേയനായ ധനകാര്യമന്ത്രി കെ.എം. മാണിക്ക് 15000 രൂപയോളം മണി ഓർഡർ ലഭിച്ചതായി റിപ്പോർട്ട്. എന്നാൽ മണി ഓർഡർ കൈപ്പറ്റാത്തതിനാൽ അയച്ചവർക്ക് തന്നെ തിരിച്ചയക്കുകയാണ് തപാൽ അധികൃതർ. പലരുടേയും വീട്ടിൽ ഇന്ന് തുക തിരിച്ചെത്തി. ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ പാലായിലെ പോസ്റ്റൽ അധികൃതർ ഒഴിഞ്ഞുമാറുകയാണ്. തുക എന്തു ചെയ്യണമെന്നതിനേക്കുറിച്ച് മേലധികൃതരിൽ നിന്ന് നിർദ്ദേശമൊന്നും ലഭിക്കാത്തതിനേത്തുടർന്നാണിതെന്ന് സൂചനയുണ്ട്.
 | 
അഷിഖ് അബുവിന്റെ കൈനീട്ടം കൊള്ളാം; മാണിക്ക് 15000 രൂപയുടെ മണിയോർഡർ

കൊച്ചി: ബാർ അഴിമതിക്കേസിൽ ആരോപണ വിധേയനായ ധനകാര്യമന്ത്രി കെ.എം. മാണിക്ക് 15000 രൂപയോളം മണി ഓർഡർ ലഭിച്ചതായി റിപ്പോർട്ട്. എന്നാൽ മണി ഓർഡർ കൈപ്പറ്റാത്തതിനാൽ അയച്ചവർക്ക് തന്നെ തിരിച്ചയക്കുകയാണ് തപാൽ അധികൃതർ. പലരുടേയും വീട്ടിൽ ഇന്ന് തുക തിരിച്ചെത്തി. ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ പാലായിലെ പോസ്റ്റൽ അധികൃതർ ഒഴിഞ്ഞുമാറുകയാണ്. തുക എന്തു ചെയ്യണമെന്നതിനേക്കുറിച്ച് മേലധികൃതരിൽ നിന്ന് നിർദ്ദേശമൊന്നും ലഭിക്കാത്തതിനേത്തുടർന്നാണിതെന്ന് സൂചനയുണ്ട്.

സോഷ്യൽ മീഡിയ വഴി പ്രചരിച്ച #entevaka500 എന്ന ക്യാംപെയ്‌ന്റെ ഭാഗമായിട്ടാണ് യുവാക്കൾ മാണിക്ക് മണി ഓർഡറയച്ചത്. മാണി സാർ പണത്തിന് ദാരിദ്യം ഉള്ളയാളാണെന്നും അതിനാൽ അദ്ദേഹത്തെ പണം അയച്ചു കൊടുത്ത് സഹായിക്കാമെന്നും പറഞ്ഞാണ് പ്രതിഷേധക്കാർ പണം അയച്ചുകൊടുത്തത്.
മാണിയുടെ പാലായിലെ വലപ്പാട് കരിങ്കോഴക്കൽ വീട്ടിലേക്കാണ് മണിയോഡറുകൾ എത്തുന്നത്. കെ.എം മാണിയെ പരിഹസിച്ച് ആഷിഖ് അബു ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണി സാറിന് കുറച്ച് കോടികൾ കൂടി നമ്മൾ പിരിച്ച് കൊടുക്കാം. എന്റെ വക 500 രൂപ.’ എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്. ഇതെതുടർന്ന് ‘എന്റെ വക അഞ്ഞൂറ്’ എന്ന ഹാഷ് ടാഗിൽ 500 രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ആയിരക്കണക്കിന് പോസ്റ്റുകളാണ് വന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രതിഷേധത്തോട് മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പള്ളിപ്പുറം വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മാണിയുടെ പാലായിലെ വസതിയിലെ വിലാസത്തിൽ പത്തുരൂപ വീതം മണിയോഡർ അയച്ചാണ് പ്രതിഷേധിച്ചത്. പള്ളിപ്പുറം പോസ്റ്റ് ഓഫീസിൽ പ്രവർത്തകർ പ്രകടനമായെത്തിയാണ് തുക അയച്ചത്. പത്തു രൂപയ്ക്ക് ഒരു രൂപ വീതം മണിയോർഡർ കമ്മിഷനും നൽകി.