വെടിക്കെട്ടുദുരന്തത്തില്‍ ഇരയായവര്‍ക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായികള്‍

കേരളത്തെ നടുക്കിയ പരവൂര് പുറ്റിങ്ങല് വെടിക്കെട്ടു ദുരന്തത്തില് ഇരയാക്കപ്പെട്ടവര്ക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായികള്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, ആര്.പി. ഗ്രൂപ്പ് ചെയര്മാന് രവി പിള്ള, ഷിഫ അല്ജസീറ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ. ടി. റബിയുള്ള എന്നിവരാണ് ദുരന്തത്തില്പ്പെട്ടവര്ക്ക് സാമ്പത്തികകസഹായം പ്രഖ്യാപിച്ചത്.
 | 

വെടിക്കെട്ടുദുരന്തത്തില്‍ ഇരയായവര്‍ക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായികള്‍

കൊച്ചി: കേരളത്തെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായികള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ഷിഫ അല്‍ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ. ടി. റബിയുള്ള എന്നിവരാണ് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കുമെന്ന് യൂസഫലി അറിയിച്ചപ്പോള്‍ മരിച്ചവര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് രവി പിള്ള അറിയിച്ചു. പ്രമുഖ മഡിക്കല്# ഗ്രൂപ്പായ ഷിഫ അല്‍ജസീറയുടെ ചെയര്‍മാന്‍ ഡോ. കെ. ടി. റബിയുള്ള ദുരന്തത്തില്‍ മരിച്ചവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.

ഉത്സവാഘോഷത്തിന്റെ പാരമ്യതയിലുണ്ടായ വെടിക്കെട്ടപകടം ദുരന്തഭൂമിയാക്കിയ പരവൂരിലേക്ക് രാജ്യത്തെമ്പാടും നിന്ന് സഹായം ഒഴുകിയെത്തുകയാണ്. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ 110 പേര്‍ മരിച്ചു.