തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പരാതിയുമായി നടന്‍ ഫഹദ് ഫാസില്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫേസ്ബുക്കില് തന്റെ പേരില് വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടക്കുകയാണെന്ന് ഫഹദ് ഫാസില്. അക്കൗണ്ടിലൂടെ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കുറച്ച് നാളുകളായി സജീവമാണെന്നും ഫഹദ് പറയുന്നു. വ്യാജ പേജ് നിര്മിച്ച് തട്ടിപ്പ് നടത്തുന്നതായി ഫഹദ് ആലപ്പുഴ എസ്പിക്ക് പരാതി നല്കി
 | 
തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പരാതിയുമായി നടന്‍ ഫഹദ് ഫാസില്‍

ആലപ്പുഴ: കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടക്കുകയാണെന്ന് ഫഹദ് ഫാസില്‍. അക്കൗണ്ടിലൂടെ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കുറച്ച് നാളുകളായി സജീവമാണെന്നും ഫഹദ് പറയുന്നു. വ്യാജ പേജ് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നതായി ഫഹദ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി.

തന്റെ പേരിലുള്ള അക്കൗണ്ട് എന്നു കരുതി സമീപിക്കുന്നവരെ വ്യാജന്മാര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി അറിയാന്‍ കഴിഞ്ഞെന്നും ഫഹദ് പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് എന്നിവയാണ് അടുത്തിടെ റിലീസിനു തയ്യാറെടുക്കുന്ന ഫഹദ് ഫാസില്‍ ചിത്രങ്ങള്‍.