Sunday , 19 January 2020
News Updates

ഒറീസയിലെ ചുഴലിക്കാറ്റും കേരളത്തിലെ ഉരുള്‍പൊട്ടലും താരതമ്യം ചെയ്യരുത്; മോഹന്‍ലാലിന് മറുപടിയുമായി പോസ്റ്റ്

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് മറുപടിയായി ഫെയിസ്ബുക്ക് പോസ്റ്റ്. ഒറീസയിലെ ചുഴലിക്കാറ്റും കേരളത്തില്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടവും താരതമ്യം ചെയ്യരുതെന്ന് അഭിലാഷ് ജോസഫ് പോസ്റ്റില്‍ പറയുന്നു. ഒറീസ നടത്തിയ മുന്നൊരുക്കം എന്തുകൊണ്ട് കേരളത്തിന് സാധിക്കുന്നില്ല എന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ ചോദിച്ചത്.

ഒറീസയില്‍ കാറ്റ് നാശനഷ്ടമുണ്ടാക്കാന്‍ പോകുന്നത് പ്രവചിച്ച അതേ ഏജന്‍സിയാണ് കേരളത്തിനും മുന്നറിയിപ്പ് കൊടുക്കുന്നത്. ചുഴലിക്കാറ്റിനോ മഴയ്‌ക്കോ മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ കൃത്യമായ സ്ഥാനവും സമയവും ഉരുള്‍പൊട്ടലിനും ഭൂകമ്പത്തിനും നല്‍കാനുള്ള സംവിധാനം എവിടെയും ഇല്ലെന്ന് പോസ്റ്റില്‍ അഭിലാഷ് വിശദീകരിക്കുന്നു.

ഇത്തവണയും മഴക്കെടുതിയെക്കുറിച്ചും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ചുമൊക്കെ അറിയിപ്പുകള്‍ മുന്‍കൂട്ടി കൊടുത്തിരുന്നു. വര്‍ഷങ്ങള്‍ നീളുന്ന തുടര്‍ച്ചയായ കൃഷി, വസ്തുവക, ആള്‍നാശം എന്നിവ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഉണ്ടാകുമ്പോള്‍ ആളുകള്‍ വാസയോഗ്യമായ മറ്റു തുരുത്തുകള്‍ തേടുക എന്ന ഓപ്ഷന്‍ മാത്രമേ നമ്മുടെ മുന്‍പില്‍ അവശേഷിക്കുന്നുള്ളുവെന്നും പോസ്റ്റില്‍ പറയുന്നു.

ഒറീസയില്‍ നടന്ന ചുഴലിക്കാറ്റും ആളെ ഒഴിപ്പിക്കലും കേരളത്തില്‍ ഉരുള്‍പൊട്ടല്‍ നടന്നതിലൂടെ വന്ന നാശവും തമ്മില്‍ താരതമ്യം ചെയ്യരുത്. ഒറീസയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തും ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവിധ മേഖലകളുടെ ഇന്‍ഡെക്‌സില്‍ കേരളം ഒരുപാടു മുന്നിലാണെന്നും അതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മളെന്ന് മറ്റാരേക്കാളും കൂടുതല്‍ താങ്കള്‍ക്കും അറിയാവുന്നതല്ലേയെന്നും മോഹന്‍ലാലിനോട് പോസ്റ്റ് ചോദിക്കുന്നു.

പോസ്റ്റ്  വായിക്കാം

മിസ്റ്റർ മോഹൻ ലാൽ !!നിങ്ങൾ എന്റർടൈനിംഗ് ഇൻഡസ്ട്രിയിൽ ഒരു സെലിബ്രിറ്റി എന്ന നിലയിൽ മുൻപന്തിയിൽ ഉള്ള ആളാണ് അന്നും ഇന്നും.താങ്കൾ കൊള്ളാവുന്ന ഒരു എന്റർടൈൻമെന്റ് മെറ്റീരിയൽ ആണെന്ന് തോന്നുന്നത് കൊണ്ടാണ് ഇപ്പോഴും പലരും ടിക്കറ്റെടുത്തു നിങ്ങളുടെ സിനിമ കാണാൻ കേറുന്നത് .അത് നിങ്ങളുടെ കഴിവ് + പി ആർ വർക്കുകൾ.

താങ്കൾ എഴുതിയ ഒരു ബ്ലോഗ് ശ്രദ്ധയിൽ പെട്ടു കാലാവസ്ഥാ അപകടങ്ങൾ ഒറീസ മുൻകൂട്ടി കണ്ടെങ്കിൽ കേരളത്തിന് എന്തെ കഴിയുന്നില്ല എന്ന ചോദ്യം.ഒറീസയിൽ കാറ്റു വന്ന് കേറി നാശനഷ്ടമുണ്ടാക്കാൻ പോകുന്നത് ഒരാഴ്ച മുൻപേ അറിയിച്ച ഏജൻസിയാണ് കേരളത്തിനും മുന്നറിയിപ്പ് കൊടുക്കുന്നത്.ചുഴലിക്കാറ്റിനോ മഴക്കൊ മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ ഏറെക്കുറെ കൃത്യമായ സ്ഥാനവും,സമയവും ഉരുള്പൊട്ടലിനും ,ഭൂകമ്പത്തിനും നൽകാൻ സംവിധാനം എവിടെയും ഇല്ല .ഇത്തവണയും മഴക്കെടുതിയെക്കുറിച്ചും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും ,ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയെക്കുറിച്ചുമൊക്കെ അറിയിപ്പുകൾ മുൻകൂട്ടി കൊടുത്തിരുന്നു .വർഷങ്ങൾ നീളുന്ന തുടർച്ചയായ കൃഷി ,വസ്തുവക ,ആൾനാശം എന്നിവ വെള്ളപൊക്കം ,മണ്ണിടിച്ചിൽ കാരണം ഉണ്ടാകുമ്പോൾ ആളുകൾ വാസയോഗ്യമായ മറ്റു തുരുത്തുകൾ തേടുക എന്ന ഓപ്‌ഷൻ മാത്രമേ നമ്മുടെ മുൻപിൽ അവശേഷിക്കുന്നുള്ളൂ .

ഭൂമികുലുക്കത്തിനും ,വൻ മഴ പെയ്താലുണ്ടാകുന്ന ഇമ്പാക്റ്റ് അതാത് പ്രദേശങ്ങളിൽ കുടിയേറി താമസിച്ചവർ ,പ്രദേശത്തിന്റെ ചെരിവ് ,വര്ഷങ്ങളായി അവിടങ്ങളിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തങ്ങൾ ,ഖനനങ്ങൾ എന്നിവ വിലയിരുത്തി പ്രാദേശികമായി ജനങ്ങൾ ബോധവാന്മായി ,പ്രാദേശിക സംവിധാങ്ങളുടെ പിന്തുണയോടെ മുൻകരുതൽ എടുക്കുന്നതാണ് അഭികാമ്യം,അത് ഒറീസയാണെങ്കിലും കേരളമാണെകിലും.

അല്ലാതെ ഒറീസയിൽ നടന്ന ചുഴലിക്കാറ്റും,ആളെ ഒഴിപ്പിക്കലും കേരളത്തിൽ ഉരുൾപൊട്ടൽ നടന്നതിൽ വന്ന നാശവും തമ്മിൽ താരതമ്യം ചെയ്യരുത് .ഒറീസയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തിന് ഉള്ളതിനേക്കാൾ കൂടുതൽ വിവിധ മേഖലകളുടെ ഇന്ഡക്സിൽ കേരളം ഒരുപാടു മുന്നിലാണെന്നും അതിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്നവരാണ് നമ്മളെന്നും മറ്റാരേക്കാളും കൂടുതൽ താങ്കൾക്കും അറിയാവുന്നതല്ലേ ?

മത പുരോഹിതന്മാരും പണ്ഡിതന്മാരും,ആത്മീയ ഗുരുക്കന്മാരും (എന്റെ ഭാഷയിൽ ആത്മീയ കുറുക്കന്മാർ )സയൻസ് വ്യാഖാനിച്ചു ഉരുട്ടി പിടിച്ചു നില്ക്കാൻ ശ്രമിക്കുന്ന ഈ കോമഡിക്കാലത്തു ഒരു സിനിമാനടനായ താങ്കൾ പരസ്പര ബന്ധമില്ലാത്ത ഒരു കാര്യം വിളിച്ചു പറയുന്നതിൽ വല്യ അത്ഭുതമൊന്നുമില്ല.താങ്കൾക്കും അഭിപ്രായം പറയാൻ അവകാശമുണ്ടല്ലോ .ചുമ്മാ ഒരു മാതിരി ഫാൻസ്‌കാരെ സുഖിപ്പിക്കുന്ന തരത്തിൽ സീരിയസായ ഒരു വിഷയം ഫിലോസഫിക്കലി കേറി താങ്കൾ അവലോകിച്ചതിനാൽ താങ്കൾ പറഞ്ഞ ഇക്കാര്യത്തിൽ എന്തെങ്കിലും വാസ്തവമുണ്ടാവും എന്ന് കുറെ മണ്ടന്മാരെങ്കിലും സീരിയസായി എടുക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ചൂണ്ടിക്കാണിക്കേണ്ടി വന്നത് .

പരസ്പര ബന്ധമില്ലാത്ത താങ്കളുടെ ഈ പ്രസ്താവന

“ദേ കേരളം ഒറീസയെക്കാൾ പിന്നിലാണെന്ന് ലാലേട്ടൻ വരെ പറഞ്ഞു” എന്ന് ഓൺലൈൻ ബിജെപി സംഘി പ്രചാരണ ടീമുകൾക്ക് പോസ്റ്റർ ഒട്ടിക്കാൻ ഉപകാരപ്പെട്ടേക്കും .

മിസ്റ്റർ മോഹൻ ലാൽ !!നിങ്ങൾ എന്റർടൈനിംഗ് ഇൻഡസ്ട്രിയിൽ ഒരു സെലിബ്രിറ്റി എന്ന നിലയിൽ മുൻപന്തിയിൽ ഉള്ള ആളാണ് അന്നും…

Posted by Abhilash Joseph on Friday, August 23, 2019

DONT MISS