ഉപ്പും മുളകും തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ ശ്രമിച്ചു; ആരോപണവുമായി ഫ്‌ളവേഴ്‌സ് ടിവി

ഫ്ളവേഴ്സ് ടിവിയുടെ ജനപ്രിയ സീരിയലായ ഉപ്പും മുളകും തട്ടിയെടുക്കാന് മറ്റൊരു ചാനല് ശ്രമിച്ചെന്ന ആരോപണം. സീരിയലിന്റെ അണിയറ പ്രവര്ത്തകനെ മറ്റൊരു പരിപാടിയുടെ ചര്ച്ചക്കെന്ന പേരില് വിളിച്ചുകൊണ്ടായിരുന്നു നീക്കമെന്നാണ് ആരോപണം. ചര്ച്ചകളില് ഉപ്പും മുളകും തന്നെ മറ്റൊരു ചാനലിലേക്ക് പറിച്ചു നടാനാണ് ഉദ്ദേശ്യമെന്ന് മനസിലായതോടെ അണിയറ പ്രവര്ത്തകന് പിന്മാറുകയായിരുന്നുവെന്നാണ് ഫ്ളവേഴ് പുറത്തു വിടുന്ന വിവരം.
 | 

ഉപ്പും മുളകും തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ ശ്രമിച്ചു; ആരോപണവുമായി ഫ്‌ളവേഴ്‌സ് ടിവി

ഫ്‌ളവേഴ്‌സ് ടിവിയുടെ ജനപ്രിയ സീരിയലായ ഉപ്പും മുളകും തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ ശ്രമിച്ചെന്ന ആരോപണം. സീരിയലിന്റെ അണിയറ പ്രവര്‍ത്തകനെ മറ്റൊരു പരിപാടിയുടെ ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചുകൊണ്ടായിരുന്നു നീക്കമെന്നാണ് ആരോപണം. ചര്‍ച്ചകളില്‍ ഉപ്പും മുളകും തന്നെ മറ്റൊരു ചാനലിലേക്ക് പറിച്ചു നടാനാണ് ഉദ്ദേശ്യമെന്ന് മനസിലായതോടെ അണിയറ പ്രവര്‍ത്തകന്‍ പിന്‍മാറുകയായിരുന്നുവെന്നാണ് ഫ്‌ളവേഴ് പുറത്തു വിടുന്ന വിവരം.

എന്നാല്‍ ഏത് ചാനലാണ് ഈ ശ്രമം നടത്തിയതെന്ന് ഫ്‌ളവേഴ്‌സ് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു ചാനലും മുമ്പ് ഇതിനായി ശ്രമിച്ചിട്ടുണ്ടെന്നും ഫ്‌ളവേഴ്‌സ് അറിയിക്കുന്നു. ഏറ്റവും ജനപ്രീതി നേടിയ പരിപാടിയെ ഗൂഢാലോചനയിലൂടെ തകര്‍ക്കാന്‍ ശ്രമം നടത്തിയ ആളുകളെയോ ചാനലിനെയോ അവരോടുള്ള ബഹുമാനം കൊണ്ട് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് ചാനല്‍ മേധാവി ആര്‍.ശ്രീകണ്ഠന്‍ നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.