സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് സ്വര്‍ണ്ണവില കുതിക്കുന്നു

സ്വര്ണ്ണവില സര്വകാല റെക്കോര്ഡുകള് ഭേദിച്ച് കുതിച്ചുയരുന്നു.
 | 

കൊച്ചി: സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയരുന്നു. ഇന്ന് മാത്രം 200 രൂപയുടെ വര്‍ദ്ധനവാണ സ്വര്‍ണ്ണത്തിന് ഉണ്ടായത്. ഇതോടെ പവന് വില 30,880 രൂപയായി. കഴിഞ്ഞ ദിവസം 30,680 രൂപയായിരുന്നു വില. 3860 രൂപയാണ് ഇപ്പോള്‍ ഒരു ഗ്രാമിന്റെ വില.

കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയിലാണ് വില വര്‍ദ്ധനവെന്നാണ് കരുതുന്നത്. ആഗോള വിപണിയില്‍ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ്ണവില. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,610.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

വരുന്ന ആഴ്ചകളില്‍ ഇത് 1650 എന്ന നിലവാരം ഭേദിക്കുമെന്നാണ് കരുതുന്നത്. വിലവര്‍ദ്ധന തുടരാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതോടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഉയര്‍ന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.