എം.എസ്. പി ക്യാമ്പിൽ പരിശീലനത്തിനിടെ വെടി പൊട്ടി രണ്ടു പേർക്ക് പരിക്ക്

മലപ്പുറം മേൽമുറി എം.എസ്.പി ക്യാമ്പിൽ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടു പോലീസുകാർക്ക് പരിക്ക്. ഒരു പോലീസുകാരനും സൗത്ത് ഡിവിഷൻ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഓഫീസർ സതീഷി (27)നുമാണ് പരിക്കേറ്റത്. പോലീസിനുള്ള വെടിവെപ്പ് പരിശീലനം നടന്നുകൊണ്ടിരിക്കെ റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.
 | 

എം.എസ്. പി ക്യാമ്പിൽ പരിശീലനത്തിനിടെ വെടി പൊട്ടി രണ്ടു പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം മേൽമുറി എം.എസ്.പി ക്യാമ്പിൽ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടു പോലീസുകാർക്ക് പരിക്ക്. ഒരു പോലീസുകാരനും സൗത്ത് ഡിവിഷൻ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഓഫീസർ സതീഷി (27)നുമാണ് പരിക്കേറ്റത്. പോലീസിനുള്ള വെടിവെപ്പ് പരിശീലനം നടന്നുകൊണ്ടിരിക്കെ റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.

ജനമൈത്രി പോലീസിന് പരിശീലനം നൽകുന്ന ക്യാമ്പിലാണ് അപകടമുണ്ടായത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.