ജോനാഥനെ കുറ്റ വിമുക്തനാക്കി; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സ്വിസ് പൗരൻ ജോനാഥനെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി. ജോനാഥന്റെ അറസ്റ്റ് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിമർശിച്ചു.
 | 

ജോനാഥനെ കുറ്റ വിമുക്തനാക്കി; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സ്വിസ് പൗരൻ ജോനാഥനെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി. ജോനാഥന്റെ അറസ്റ്റ് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിമർശിച്ചു. വിദേശികൾക്ക് നൽകേണ്ടിയിരുന്ന സാമാന്യ മര്യാദ പോലും ജോനാഥന്റെ കാര്യത്തിൽ നിഷേധിക്കപ്പെട്ടു. ഒരു പരിപാടിയിൽ പങ്കെടുത്തതു കൊണ്ടുമാത്രം ഒരാൾ എങ്ങനെ മാവോയിസ്റ്റാകുമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കേസിൽ സംസ്ഥാന പോലീസിനെ രൂക്ഷ ഭാഷയിലാണ് കോടതി വിമർശിച്ചത്.

മാവോയിസ്റ്റ് പ്രവർത്തകൻ സിനോജിന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു എന്നതിനാണ് ജോനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പോലീസ് ഹാജരാക്കിയ തെളിവുകൾ സ്വീകരിക്കാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. നാല് മാസമായി സംസ്ഥാനത്ത് കഴിയുന്ന ജോനാഥന് മടങ്ങിപ്പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വീസാ ചട്ടലംഘനമാണ് ജോനാഥനെതിരെ ചുമത്തപ്പെട്ട കുറ്റം. ഇത് നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.