മുല്ലപ്പെരിയാർ സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ

മുല്ലപ്പെരിയാർ സമരത്തിന് അഭിവാദ്യമർപ്പിച്ച് ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ അധ്യാപകരും വിദ്യാർഥികളും. അഞ്ച് അധ്യാപകരുടെ നേതൃത്വത്തിൽ 70 വിദ്യാർഥികളാണ് സമരപ്പന്തലിൽ എത്തി ഉപവാസമിരുന്നും മുല്ലപ്പെരിയാർ പ്രശ്നങ്ങൾ കാൻവാസിൽ പകർത്തിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
 | 
മുല്ലപ്പെരിയാർ സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ


കുമളി:
മുല്ലപ്പെരിയാർ സമരത്തിന് അഭിവാദ്യമർപ്പിച്ച് ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ അധ്യാപകരും വിദ്യാർഥികളും. അഞ്ച് അധ്യാപകരുടെ നേതൃത്വത്തിൽ 70 വിദ്യാർഥികളാണ് സമരപ്പന്തലിൽ എത്തി ഉപവാസമിരുന്നും മുല്ലപ്പെരിയാർ പ്രശ്‌നങ്ങൾ കാൻവാസിൽ പകർത്തിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കോളേജിലെ മാധ്യമ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘ഹാർട്ട് സ്ട്രിങ്‌സി’ന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഇ.എസ്.ബിജിമോൾ എം.എൽ.എ. ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കെ.എൻ.മോഹൻദാസ് അധ്യക്ഷനായിരുന്നു. ജിമ്മി ആന്റണി, ബിജോയ് ചെറിയാൻ, എബിൻ ഫിലിപ്പ്, പോൾ ഏറത്ത്, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ചപ്പാത്ത് പാലത്തിന്റെ അക്കരെയിക്കരെ വലിച്ചുകെട്ടിയ കാൻവാസിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ മുല്ലപ്പെരിയാർ പ്രശ്‌നത്തിന്റെയും സമര ചരിത്രത്തിന്റെയും നേർക്കാഴ്ചയായി.