നവജാത ശിശുവിനെ വിറ്റ ഡോക്ടർക്കെതിരെ കേസ്

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റെന്ന് പരാതി. സംഭവത്തെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു. 2008-ൽ ഡോ.ശ്യാമള തായന്നേരി സ്വദേശികൾക്കാണ് കുട്ടിയെ വിറ്റത്. സമാനകുറ്റത്തിന് ഡോ.ശ്യാമളയ്ക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.
 | 

നവജാത ശിശുവിനെ വിറ്റ ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റെന്ന് പരാതി. സംഭവത്തെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു. 2008-ൽ ഡോ.ശ്യാമള തായന്നേരി സ്വദേശികൾക്കാണ് കുട്ടിയെ വിറ്റത്. സമാനകുറ്റത്തിന് ഡോ.ശ്യാമളയ്‌ക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ശ്യാമളയുടെ ഭർത്താവ് മുകുന്ദൻ നമ്പ്യാരാണ് രണ്ടം പ്രതി. ഇടനിലക്കാർ, രണ്ട് നഴ്‌സുമാർ, കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2010-ൽ കുഞ്ഞിനെ വിറ്റ മറ്റൊരു കേസിൽ കുഞ്ഞിന്റെ അമ്മയ്ക്കും ആശുപത്രി അധികൃതർക്കുമെതിരെ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തിരുന്നു.