കേരള ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

കേരളത്തിലെ കായൽ ടൂറിസത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പരസ്യ ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം. പ്രമുഖ പരസ്യചിത്ര സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ രതീഷ് അമ്പാട്ട് ഒരുക്കിയ പരസ്യ ചിത്രത്തിനാണ് ഐടിബി-ഗോൾഡൻ ഗേറ്റ് സിറ്റി പുരസ്കാരം ലഭിച്ചിരിക്കുന്നത്.
 | 

കേരള ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

കേരളത്തിലെ കായൽ ടൂറിസത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പരസ്യ ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. പ്രമുഖ പരസ്യചിത്ര സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ രതീഷ് അമ്പാട്ട് ഒരുക്കിയ പരസ്യ ചിത്രത്തിനാണ് ഐടിബി-ഗോൾഡൻ ഗേറ്റ് സിറ്റി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പിന് വേണ്ടി രണ്ട് മിനുട്ട് ദൈർഘ്യമുള്ള പരസ്യചിത്രമാണ് രതീഷ് തയ്യാറാക്കിയത്. മൾട്ടി മീഡിയ കാമ്പയിൻ വിഭാഗത്തിലാണ് പുരസ്‌കാരം. ബോളിവുഡ് ഛായാഗ്രാഹകനായ മലയാളി കെ.യു മോഹനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണാം.