ജിജി തോംസൺ പുതിയ ചീഫ് സെക്രട്ടറി

ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ 31ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
 | 

ജിജി തോംസൺ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ 31ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

കേന്ദ്രസർക്കാർ അർഹമായ സ്ഥാനക്കയറ്റം നൽകിയില്ല എന്നാരോപിച്ച് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ഡയറക്ടർ ജനറൽ സ്ഥാനം ജിജി തോംസൺ നേരത്തെ ഒഴിഞ്ഞിരുന്നു. 1980 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജിജി തോംസൺ.

അതേസമയം, പാമൊലിൻ കേസിലെ പ്രതിയായ ജിജി തോംസണിന് അഡീണൽ ചീഫ് സെക്രട്ടറിയായി നിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എരുമേലി മുക്കൂട്ടുതറ സ്വദേശി എൻ സുധാകരനാണ് ജിജി തോംസണെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഹർജി കോടതി പിന്നീട് പരിഗണിക്കും.