ദിലീപ് അനുകൂല എഡിറ്റോറിയല്‍; പരസ്യ വിമര്‍ശനവുമായി സൗത്ത് ലൈവിലെ ജേര്‍ണലിസ്റ്റുകള്‍

ദിലീപിനെ അനുകൂലിച്ചുകൊണ്ട് സെബാസ്റ്റ്യന് പോള് എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ പരസ്യ വിമര്ശനവുമായി സൗത്ത് ലൈവിലെ മാധ്യമപ്രവര്ത്തകര്. കുറേ ദിവസങ്ങളായി ആക്രമണത്തിന് ഇരയാക്കപ്പെട്ട നടിക്കെതിരെ ചില ശക്തികള് നടത്തുവന്ന പ്രചരണത്തിന്റെ ഭാഗമായുള്ള ഈ ലേഖനം എഡിറ്റോറിയല് ടീമിന്റേതല്ലെന്ന് മാധ്യമപ്രവര്ത്തകനായ മനീഷ് നാരായണന് ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.
 | 

ദിലീപ് അനുകൂല എഡിറ്റോറിയല്‍; പരസ്യ വിമര്‍ശനവുമായി സൗത്ത് ലൈവിലെ ജേര്‍ണലിസ്റ്റുകള്‍

ദിലീപിനെ അനുകൂലിച്ചുകൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍. കുറേ ദിവസങ്ങളായി ആക്രമണത്തിന് ഇരയാക്കപ്പെട്ട നടിക്കെതിരെ ചില ശക്തികള്‍ നടത്തുവന്ന പ്രചരണത്തിന്റെ ഭാഗമായുള്ള ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്റേതല്ലെന്ന് മാധ്യമപ്രവര്‍ത്തകനായ മനീഷ് നാരായണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സൗത്ത് ലൈവ് ഈ വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍നിന്നുള്ള മലക്കം മറച്ചില്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിന് മാനേജ്മെന്റ് കീഴടങ്ങുകയായിരുന്നു. മഅദ്നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈ നാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമാണെന്നാണ് തന്റെ നിലപാടെന്നും മനീഷ് വ്യക്തമാക്കുന്നു.

ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാന്‍ കാരണമെന്തെന്ന് എനിക്കറിയില്ല. ഇവിടെ ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്മെന്റും സെബാസ്റ്റ്യന്‍ പോളും സമ്മര്‍ദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചതെന്നും യുക്തിസഹമായ ഒരു വിശദീകരണവും ഇവര്‍ നല്‍കിയിട്ടില്ലെന്നും മനീഷ് പറയുന്നു.

പോസ്റ്റ് വായിക്കാം

സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തോട് പൂര്‍ണമായും വിയോജിപ്പ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം- സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാവണം- സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരയാക്കപ്പെട്ട നടിക്കെതിരെ ചിലശക്തികള്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായുളള ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്റെതല്ല. സൗത്ത് ലൈവ് ഈ വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്നുള്ള മലക്കം മറച്ചില്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിന് മാനേജ്മെന്റ് കീഴടങ്ങുകയായിരുന്നു. മഅദ്നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമാണെന്നാണ് എന്റെ നിലപാട്. ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാന്‍ കാരണമെന്തെന്ന് എനിക്കറിയില്ല. ഇവിടെ ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്മെന്റും സെബാസ്റ്റ്യന്‍ പോളും സമ്മര്‍ദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചത്. യുക്തിസഹമായ ഒരു വിശദീകരണവും ഇവര്‍ നല്‍കിയിട്ടില്ല.