ലിംഗഛേദത്തെ പിന്തുണയ്ക്കുന്നത് വയലന്‍സിനോടുള്ള ആര്‍ത്തിമൂലം! നിലപാട് വ്യക്തമാക്കി ജോയ് മാത്യു;

ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില് പിന്തുണയുമായി ജനങ്ങള് രംഗത്തെത്തുന്നത് വയലന്സിനോടുള്ള ആര്ത്തിമൂലമാണെന്ന് ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ നിരീക്ഷണം. ശാരീരികമായി പീഡിപ്പിക്കപ്പെടുമ്പോള് ലിംഗമെന്നല്ല, ആക്രമിയെ കൊല്ലുന്നതില് പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണ് താനെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. നീതിക്കുവേണ്ടി ആയുധമെടുക്കാമോ എന്ന ചോദ്യമാണ് ഈ സംഭവത്തില് ബാക്കിയാകുന്നചതെന്നും പോസ്റ്റില് പറയുന്നു. ജോയ് മാത്യുവിന്റെ പോസ്റ്റില് പറയുന്നത് ഇങ്ങനെ.
 | 

ലിംഗഛേദത്തെ പിന്തുണയ്ക്കുന്നത് വയലന്‍സിനോടുള്ള ആര്‍ത്തിമൂലം! നിലപാട് വ്യക്തമാക്കി ജോയ് മാത്യു;

ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ പിന്തുണയുമായി ജനങ്ങള്‍ രംഗത്തെത്തുന്നത് വയലന്‍സിനോടുള്ള ആര്‍ത്തിമൂലമാണെന്ന് ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ നിരീക്ഷണം. ശാരീരികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ലിംഗമെന്നല്ല, ആക്രമിയെ കൊല്ലുന്നതില്‍ പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണ് താനെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. നീതിക്കുവേണ്ടി ആയുധമെടുക്കാമോ എന്ന ചോദ്യമാണ് ഈ സംഭവത്തില്‍ ബാക്കിയാകുന്നചതെന്നും പോസ്റ്റില്‍ പറയുന്നു. ജോയ് മാത്യുവിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ.

മൂന്നുമാസം മുബ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുന്‍നിര്‍ത്തി അത്മീയവിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക തൃഷ്ണകളാല്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഞാന്‍ മുന്നോട്ട് വെച്ചിരുന്നു. അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. ലൈംഗിക തൃഷ്ണകളെ
അടിച്ചമര്‍ത്തുമ്പോഴാണല്ലോ പ്രശ്‌നം. വന്ധ്യംകരണമാകുമ്പോള്‍ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതെയുമിരിക്കാം. എന്നാല്‍ വന്ധ്യംകരണത്തെക്കുറിച്ച് വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച് മറ്റു മതങ്ങളില്‍പ്പെട്ടവര്‍ പുരോഹിതരുടെ ലിംഗം ഛേദിച്ചു കളയണം എന്ന മട്ടില്‍ ട്രോളുകള്‍ ഇറക്കി. ക്രിസ്ത്യാനി എന്ന പേരു ചുമക്കുന്നത് കൊണ്ട് ഞാന്‍ മറ്റു മതക്കാരെപ്പറ്റി മിണ്ടിയില്ല എന്നേയുള്ളൂ. വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണൂ ഞാന്‍ എഴുതിയത്.

എന്നാല്‍ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നു പറയും പോലെ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് പ്രയോഗത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സംഗതി കേട്ടവര്‍ക്കൊക്കെ ഹരം. പീഡനം എന്നാല്‍ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പി. ലിംഗം പോയത് ഒരു വിശ്വഹിന്ദുവിന്റേതാണെന്നറിഞ്ഞതിനാല്‍ സഖാക്കള്‍ അതിലേറെ ഹാപ്പി. അത്യപൂര്‍വമായി ചിരിക്കുന്ന, അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ്ത്തുകയാണു ചെയ്തത്. അതിനര്‍ഥം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക്
സ്വയരക്ഷക്ക് ലിംഗംമുറി ആവാം എന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?

നാട്ടില്‍ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്. തുടര്‍ന്ന് വിഎസ്, മന്ത്രി ജി സുധാകരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാര്‍ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂര്‍വ്വം വരവേറ്റു. ശശി തരൂര്‍ മാത്രം വിവേകത്തോടെ കാര്യം കാണുവാന്‍ ശ്രമിച്ചു. കാരണം നടന്ന കുറ്റകൃത്യം, അതിന്റെ സത്യാവസ്തകള്‍തെളിയിക്കപ്പെടേണ്ടതാണ്. അതിനുമുമ്പേ കട്ട സപ്പോര്‍ട്ടുമായി ആള്‍ക്കൂട്ടം ഇരമ്പിവരുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടല്ലേയെന്ന് ജോയ് മാത്യു ചോദിക്കുന്നു.

പ്രതികരണങ്ങളെ ജോയ് മാത്യു പോസ്റ്റില്‍ പരിഹസിക്കുന്നുമുണ്ട്. ലിംഗംമുറി ഒരു നിയമമായി അവതരിപ്പിച്ച് നിയമസഭയില്‍ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. ലിംഗംമുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം. കാരണം പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഇക്കാര്യത്തില്‍ സന്തുഷ്ടനാണ്. സഭയില്‍ ഒറ്റക്കാണെങ്കിലും ധര്‍മ്മാധര്‍മ്മങ്ങളുടെ കാവലാള്‍ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാര്‍മ്മിക പിന്തുണ നല്‍കാതിരിക്കില്ല. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുമ്പോഴാണ് ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുക.

നാടിനെ വിറപ്പിച്ചു നിര്‍ത്തിയിരുന്ന ഗുണ്ടകളെയും ഫ്യൂഡല്‍ പ്രഭുക്കളേയും ജനങ്ങള്‍ പൊറുതികേടുകൊണ്ട് തലയറുത്തിട്ടപ്പോഴും ഇതുപോലുള്ള ആര്‍പ്പു വിളികള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല, അഥവാ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടത് ഭരണകൂടമല്ല, സ്ത്രീകള്‍ തന്നെയാണ് എന്നതാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്?

നീതിക്ക് വേണ്ടി ആയുധമെടുക്കാം. ഏതായാലും ലിംഗമുറി നിയമം താമസിയാതെ നടപ്പില്‍ വരും. അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും. സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ മടവാള്‍ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദ്രുശ്യം താമസിയാതെ നമുക്ക് കാണാം. ഊരിപ്പിടിച്ച കത്തി വേണോ അതൊ ‘എസ്’ മോഡല്‍ കത്തിവേണോ എന്ന ചോദ്യം മാത്രമേ ഇനി ബാക്കിയുള്ളൂ. ബാക്കിയാവുന്ന ചോദ്യം ഇതാണ്. അപ്പോള്‍ നീതിക്കു വേണ്ടി ആയുധമെടുക്കാം, അല്ലേ ബഹുമാനപ്പെട്ട നിയമ നിര്‍മാതാക്കളേ?

പോസ്റ്റ് കാണാം