സത്രീപീഡനങ്ങള്‍ ഇനിയും ഉണ്ടാകും, കുറ്റവാളികള്‍ക്ക് കുറവുണ്ടാകില്ല; 1850 തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ ജോയ് മാത്യു

1850 തടവുകാരെ വിട്ടയക്കാനുള്ള സര്ക്കാര് നീക്കത്തിനെതിരെ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റവാളികളെ വിട്ടയ്ക്കാനായി ഗവര്ണര്ക്ക് അപേക്ഷ നല്കിയ സര്ക്കാര് സ്ത്രീകളുടെ സുരക്ഷ എങ്ങെ ഉറപ്പാക്കുമെന്നും ജോയ് മാത്യു ചോദിച്ചു. സാധാരണക്കാര്ക്ക് രാഷ്ട്രീയ നേതൃത്വം ഉറപ്പു നല്കുന്ന സുരക്ഷിതത്വം എന്ന നുണ പൊളിയുന്നത് ഇവിടെയാണ്. കുറ്റവാളികളെ ഉടന് പിടികൂടും എന്നു ഭരിക്കുന്നവര് നമുക്കുറപ്പു തരുംബോള് തന്നെ 'നിങ്ങള് തെല്ലും ഭയക്കേണ്ടതില്ല 'എന്ന് ഒരു ഉറപ്പ് കുറ്റവാളികള്ക്കും നല്കുന്നതിനെ എന്താണ് പറയുകയെന്നും ജോയ്മാത്യു പോസ്റ്റില് ചോദിക്കുന്നു.
 | 

സത്രീപീഡനങ്ങള്‍ ഇനിയും ഉണ്ടാകും, കുറ്റവാളികള്‍ക്ക് കുറവുണ്ടാകില്ല; 1850 തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ ജോയ് മാത്യു

1850 തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റവാളികളെ വിട്ടയ്ക്കാനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ എങ്ങെ ഉറപ്പാക്കുമെന്നും ജോയ് മാത്യു ചോദിച്ചു. സാധാരണക്കാര്‍ക്ക് രാഷ്ട്രീയ നേതൃത്വം ഉറപ്പു നല്‍കുന്ന സുരക്ഷിതത്വം എന്ന നുണ പൊളിയുന്നത് ഇവിടെയാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടും എന്നു ഭരിക്കുന്നവര്‍ നമുക്കുറപ്പു തരുംബോള്‍ തന്നെ ‘നിങ്ങള്‍ തെല്ലും ഭയക്കേണ്ടതില്ല ‘എന്ന് ഒരു ഉറപ്പ് കുറ്റവാളികള്‍ക്കും നല്‍കുന്നതിനെ എന്താണ് പറയുകയെന്നും ജോയ്മാത്യു പോസ്റ്റില്‍ ചോദിക്കുന്നു.

സഹപ്രവര്‍ത്തകയെ ശാരീരികമായി നഗരമദ്ധ്യേ ആക്രമിച്ചത് വലിയ വാര്‍ത്തയായി. കാരണം ഇവിടെ ഇര ഒരു ചലച്ചിത്ര നടിയാണ് എന്നതാണ്. എന്നാല്‍ ഇങ്ങനെ പ്രശസ്തരല്ലാത്ത സ്ത്രീകള്‍ക്ക് നേരെ എത്രയോ ആക്രമണങ്ങളും പീഡനങ്ങളും ദിനം പ്രതി നമ്മുടെ നാട്ടില്‍
അരങ്ങേറുന്നുണ്ട്. അതില്‍ അദ്ഭുതപ്പെടേണ്ടതില്ല എന്നതാണ് ഈ വാര്‍ത്ത പറയുന്നത്.

ബലാല്‍സംഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, മയക്ക്മരുന്നു കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍, വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍, കൂടാതെ ഭരിക്കുന്ന പാര്‍ട്ടിയിലുള്ളവരും വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരും ഈ വിടുതല്‍ ലിസ്റ്റില്‍ ഉണ്ടെന്ന് വാര്‍ത്ത വ്യക്തമാക്കുന്നു.

ലിസ്റ്റിലുള്ള പലരെയും വിട്ടയച്ചാല്‍ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകും എന്നു കണ്ടാണ് ഒരു മാസം മുമ്പ് ആഭ്യന്തര വകുപ്പ് തയ്യാറാക്കി കാബിനറ്റ് കൂടി പാസാക്കിയ ഈ ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചത് .ഇങ്ങിനെയുള്ള ഒരു ലിസ്റ്റ് നിയമകാര്യ സെക്രട്ടറിയുടെ അംഗീകാരം പോലുമില്ലാതയൊണ് ഗവര്‍ണ്ണര്‍ക്ക് അയച്ചത്.

സാധാരണയായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പല്ലുകൊഴിഞ്ഞതോ കറവ വറ്റിയതോ ആയ ഒരാളെ ഏതെങ്കിലും സംസ്ഥാന ഗവര്‍ണ്ണറാക്കി അയച്ച് അയാളെക്കൊണ്ടുള്ള ശല്യം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍ നീതിയെയും നിയമത്തെയും പറ്റി വകതിരിവുള്ള മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസുകൂടിയായിരുന്ന ഒരാളെയാണു കേരളത്തിന് ലഭിച്ചത് എന്നത് നമ്മുടെ ഭാഗ്യമെന്നും പോസ്റ്റ് പറയുന്നു.

പോസ്റ്റ് വായിക്കാം