വേഷങ്ങളുടെ പേരിലാണ് വിമര്‍ശനമെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ എന്തുചെയ്യണം? മമ്മൂട്ടിയെ പിന്തുണച്ച് ജോയ് മാത്യു

അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്ശിക്കുന്നതെങ്കില് ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന് ഗോപിയാശാനെ എന്ത് ചെയ്യണമെന്ന് ജോയ് മാത്യു. മമ്മൂട്ടിയെ അനുകൂലിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള് എല്ലാം തന്നെ മമ്മൂക്ക, മമ്മൂക്ക എന്ന് തന്നെ വിളിക്കാന് കാരണം ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നില്ലെന്നും അവരുടെയുള്ളിലുള്ള മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണെന്നും ജോയ് മാത്യു പറയുന്നു.
 | 

വേഷങ്ങളുടെ പേരിലാണ് വിമര്‍ശനമെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ എന്തുചെയ്യണം? മമ്മൂട്ടിയെ പിന്തുണച്ച് ജോയ് മാത്യു

അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപിയാശാനെ എന്ത് ചെയ്യണമെന്ന് ജോയ് മാത്യു. മമ്മൂട്ടിയെ അനുകൂലിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ മമ്മൂക്ക, മമ്മൂക്ക എന്ന് തന്നെ വിളിക്കാന്‍ കാരണം ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നില്ലെന്നും അവരുടെയുള്ളിലുള്ള മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണെന്നും ജോയ് മാത്യു പറയുന്നു.

അല്ലെങ്കില്‍ ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും മിസ്റ്റര്‍ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണക്കാത്തതെന്തുകൊണ്ടാണെന്നും ജോയ് മാത്യു ചോദിക്കുന്നു. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്നും പോസ്റ്റില്‍ ജോയ് മാത്യു വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ്? അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മുട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്. അതല്ലെ അതിന്റെയൊരു അന്തസ്സ്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍
കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?