‘കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്’; കള്ളപ്പണം പിടിക്കപ്പെടുമെന്ന് പറഞ്ഞ ബിജെപി നേതാക്കളെ ട്രോളി കടകംപള്ളി

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം അസാധുവാക്കപ്പെടുമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കളെ ട്രോളി മന്ത്രി കടകംപള്ളി സുരേന്ദ്രന്. നോട്ട് നിരോധന കാലത്ത് മൂന്ന് മാസത്തിനുള്ളില് നാല് ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും ബാങ്കുകളില് തിരികെയെത്തില്ലെന്നും ഇത്രയും കള്ളപ്പണം അസാധുവാകുമെന്നുമായിരുന്നു ചാനല് ചര്ച്ചകളില് സംസ്ഥാനത്തെ ബിജെപി നേതാക്കള് അവകാശപ്പെട്ടിരുന്നത്. എന്നാല് റിസര്വ് ബാങ്കിന്റെ വാര്ഷിക റിപ്പോര്ട്ട് അനുസരിച്ച് നിരോധിക്കപ്പെട്ട നോട്ടുകളില് 99.3 ശതമാനവും തിരികെയെത്തിയിട്ടുണ്ട്.
 | 

‘കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്’; കള്ളപ്പണം പിടിക്കപ്പെടുമെന്ന് പറഞ്ഞ ബിജെപി നേതാക്കളെ ട്രോളി കടകംപള്ളി

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം അസാധുവാക്കപ്പെടുമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കളെ ട്രോളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നോട്ട് നിരോധന കാലത്ത് മൂന്ന് മാസത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും ബാങ്കുകളില്‍ തിരികെയെത്തില്ലെന്നും ഇത്രയും കള്ളപ്പണം അസാധുവാകുമെന്നുമായിരുന്നു ചാനല്‍ ചര്‍ച്ചകളില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയിട്ടുണ്ട്.

ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, അഡ. പദ്മകുമാര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ ഇക്കാര്യം അവകാശപ്പെടുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് കടകംപള്ളിയുടെ ട്രോള്‍. ഒന്നും പ്രത്യേകിച്ച് പറയാനില്ല. ഈ പറഞ്ഞതൊക്കെ ഇവര്‍ ഓര്‍ക്കുന്നുണ്ടോ ആവോ…
കൈരേഖയുമായി ഈ വഴി കണ്ടുപോകരുത് എന്നാണ് പോസ്റ്റ് പറയുന്നത്.

വീഡിയോ കാണാം

ഒന്നും പ്രത്യേകിച്ച് പറയാനില്ല. ഈ പറഞ്ഞതൊക്കെ ഇവർ ഓർക്കുന്നുണ്ടോ ആവോ… നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്. കടപ്പാട്‌: എഷ്യാനെറ്റ്‌ ന്യൂസ്‌, മനോരമ ന്യൂസ്‌.

Posted by Kadakampally Surendran on Wednesday, August 29, 2018