പുറത്താക്കിയ എക്‌സിക്യൂട്ടീവ് എഡിറ്ററെ കൈരളി തിരിച്ചെടുത്തു

ചാനലിലെ സൗകര്യങ്ങള് ഉപയോഗിച്ച് രഹസ്യമായി വെബ്പോര്ട്ടല് നടത്തിയതിന്റെ പേരില് സസ്പെന്ഡ് ചെയ്ത എക്സിക്യൂട്ടീവ് എഡിറ്റര് എം.രാജീവിനെ കൈരളി പീപ്പിള് ടി.വി. തിരിച്ചെടുത്തു. സംഭവത്തില് മാപ്പ് പറഞ്ഞതിനേത്തുടര്ന്നും ദീര്ഘകാല സേവനം പരിഗണിച്ചുമാണ് ഇദ്ദേഹത്തെ തിരിച്ചെടുത്തതെന്നാണ് വിവരം. സസ്പെന്ഷനു പിന്നാലെ ചാനല് നിയോഗിച്ച കമ്മീഷന് ഇദ്ദേഹത്തിനെതിരേ അന്വേഷണവും നടത്തിയിരുന്നു. കൈരളിയില് ഫിനാന്സിന്റെ ചുമതലയുണ്ടായിരുന്ന വെങ്കിട്ടരാമനാണ് രാജിവിനെതിരായ ആരോപണം അന്വേഷിച്ചത്. മാനേജിംഗ് ഡയറക്ടര് ജോണ് ബ്രിട്ടാസിന്റെ ഏറ്റവും വിശ്വസ്തനാണ് വെങ്കിട്ടരാമനെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 | 

പുറത്താക്കിയ എക്‌സിക്യൂട്ടീവ് എഡിറ്ററെ കൈരളി തിരിച്ചെടുത്തു

തിരുവനന്തപുരം: ചാനലിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് രഹസ്യമായി വെബ്‌പോര്‍ട്ടല്‍ നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.രാജീവിനെ കൈരളി പീപ്പിള്‍ ടി.വി. തിരിച്ചെടുത്തു. സംഭവത്തില്‍ മാപ്പ് പറഞ്ഞതിനേത്തുടര്‍ന്നും ദീര്‍ഘകാല സേവനം പരിഗണിച്ചുമാണ് ഇദ്ദേഹത്തെ തിരിച്ചെടുത്തതെന്നാണ് വിവരം. സസ്‌പെന്‍ഷനു പിന്നാലെ ചാനല്‍ നിയോഗിച്ച കമ്മീഷന്‍ ഇദ്ദേഹത്തിനെതിരേ അന്വേഷണവും നടത്തിയിരുന്നു. കൈരളിയില്‍ ഫിനാന്‍സിന്റെ ചുമതലയുണ്ടായിരുന്ന വെങ്കിട്ടരാമനാണ് രാജിവിനെതിരായ ആരോപണം അന്വേഷിച്ചത്. മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെ ഏറ്റവും വിശ്വസ്തനാണ് വെങ്കിട്ടരാമനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ന്യൂസ്‌ദെന്‍ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് നടത്തിയതിനായിരുന്നു എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന രാജീവിനെയും വെബ്ബ് ഡിസൈനര്‍ മാനേജര്‍ അജിനെയും സസ്‌പെന്‍ഡ് ചെയ്തത്. സിപിഐഎമ്മിനെതിരെ വാര്‍ത്തകള്‍ നല്‍കിയിരുന്ന ഈ സൈറ്റിലാണ് വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗത്തേക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി ചാനലിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി വിരുദ്ധ വാര്‍ത്തകളുടെ കേന്ദ്രമായ വെബ്സൈറ്റ് നടത്തിയതിന് പിന്നില്‍ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് ഉണ്ടെന്നും ആരോപണമുണ്ടായിരുന്നു.

രാജീവിനെ പുറത്താക്കിയതിനു ശേഷവും ഈ വെബ്‌സൈറ്റ് സജീവമായിരുന്നു. രാജീവിനെ പുറത്താക്കിയ വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും ന്യൂസ് 18 കേരള ചാനലുമാണ് വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ന്യൂസ് 18 ചാനലിനെതിരെ വാര്‍ത്തകളുമായി കൈരളി പീപ്പിള്‍ രംഗത്തു വന്നിരുന്നു.