എംടിക്കെതിരായ സംഘപരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടെന്ന് കമല്‍

എം.ടി.വാസുദേവന് നായര്ക്കെതിരായ സംഘപരിവാര് ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്. നിര്മാല്യം ചിത്രീകരിച്ചതാണ് എംടിയോടുള്ള വിദ്വേഷത്തിന് കാരണമെന്നും കമല് പറഞ്ഞു. എംടിക്ക് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മയിലാണ് കമല് ഇക്കാര്യം പറഞ്ഞത്.
 | 

എംടിക്കെതിരായ സംഘപരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടെന്ന് കമല്‍

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍. നിര്‍മാല്യം ചിത്രീകരിച്ചതാണ് എംടിയോടുള്ള വിദ്വേഷത്തിന് കാരണമെന്നും കമല്‍ പറഞ്ഞു. എംടിക്ക് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

ഇന്നാണെങ്കില്‍ എംടിക്ക് നിര്‍മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല. തുഞ്ചന്‍പറമ്പ് ഹൈന്ദവവല്‍ക്കരിക്കാന്‍ കഴിയാത്തതാണ് സംഘപരിവാറിന്റെ ദുഃഖത്തിന് കാരണം. എംടിയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിക്കാന്‍ ഇങ്ങനെ കൂടേണ്ടി വന്നതു തന്നെ ദൗര്‍ഭാഗ്യകരമാണ്. ഒരു മുസ്ലീമായതിനാലാണ് അവര്‍ തന്നെ വേട്ടയാടുന്നതെന്നും കമല്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവന്നിരുന്ന അസഹിഷ്ണുത കേരളത്തിലും ശക്തമായി വരികയാണ്. ദേശീയതയും ദേശസ്‌നേഹവും ഒരു കൂട്ടര്‍ക്ക് മാത്രമായി ചുരുക്കാനാണ് ശ്രമമെന്നും കമല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരായി സംസാരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. നമ്മുടെ വോട്ടു നേടി അധികാരത്തിലെത്തിയ ആള്‍ മാത്രമാണ് പ്രധാനമന്ത്രിയെന്നും കമല്‍ പറഞ്ഞു.