കാവ്യാ മാധവന്റെ ജാമ്യ ഹര്‍ജി 25ന് പരിഗണിക്കും

കാവ്യ മാധവന്റെ മുന്കൂര് ജാമ്യഹര്ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. 25-ാം തിയതി ഹര്ജി പരിഗണിക്കും. കാവ്യയെ നിലവില് പ്രതി ചേര്ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന് കോടതിയില് അറിയിച്ചു. സാക്ഷിയാണോ എന്ന കാര്യം ഈ ഘട്ടത്തില് പറയാനാകില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസില് കുടുക്കാന് ശ്രമിക്കുകയാണെന്നുമാണ് കാവ്യ ഹര്ജിയില് ആരോപിക്കുന്നത്.
 | 

കാവ്യാ മാധവന്റെ ജാമ്യ ഹര്‍ജി 25ന് പരിഗണിക്കും

കൊച്ചി: കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. 25-ാം തിയതി ഹര്‍ജി പരിഗണിക്കും. കാവ്യയെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. സാക്ഷിയാണോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച നാദിര്‍ഷയുടെ ഹര്‍ജിയും അന്ന് തന്നെയാണ് പരിഗണിക്കുന്നത്. നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും കോടതി പറഞ്ഞു.

റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ദിലീപിന്റെ ഹര്‍ജി തള്ളിയത്. ഇത് നാലാമത്തെ തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷകള്‍ നിരസിക്കപ്പെടുന്നത്.