മാതൃഭൂമിക്ക് സിനിമാ വിലക്ക്; സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും സഹകരിക്കരുതെന്ന് നിര്‍മ്മാതാക്കള്‍

മാതൃഭൂമി പത്രം, ചാനല് എന്നിവയുമായി ചലച്ചിത്ര മേഖലയിലുള്ളവര് സഹകരിക്കരുതെന്ന് നിര്മാതാക്കളുടെ സംഘടന. ചാനല് അടക്കം മാതൃഭൂമിക്കു കീഴില് പ്രവര്ത്തിക്കുന്ന ഒരു പ്രസിദ്ധീകരണവുമായും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ആരും സഹകരിക്കരുതെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയിലെ സംഘടനകള്ക്ക് നിര്മാതാക്കളുടെ സംഘടന കത്തയച്ചു.
 | 

മാതൃഭൂമിക്ക് സിനിമാ വിലക്ക്; സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും സഹകരിക്കരുതെന്ന് നിര്‍മ്മാതാക്കള്‍

മാതൃഭൂമി പത്രം, ചാനല്‍ എന്നിവയുമായി ചലച്ചിത്ര മേഖലയിലുള്ളവര്‍ സഹകരിക്കരുതെന്ന് നിര്‍മാതാക്കളുടെ സംഘടന. ചാനല്‍ അടക്കം മാതൃഭൂമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസിദ്ധീകരണവുമായും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരും സഹകരിക്കരുതെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്തയച്ചു.

മാതൃഭൂമിക്ക് സിനിമാ വിലക്ക്; സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും സഹകരിക്കരുതെന്ന് നിര്‍മ്മാതാക്കള്‍

റിലീസ് ചെയ്യുന്ന എല്ലാ മലയാള ചിത്രങ്ങളെക്കുറിച്ചും റിലീസിന്റെ തൊട്ടടുത്ത ദിവസം തന്നെ വളരെ മോശമായ വിധത്തില്‍ വിമര്‍ശനം നടത്തുകയാണ് ചാനലും ദിനപ്പത്രവും ചെയ്യുന്നതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ചിത്രങ്ങളുടെ കളക്ഷനെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍ നടത്തുന്നത്. ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ വന്ന് നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും സാങ്കേതികവിദഗ്ദ്ധര്‍ക്കുമെതിരെ പരസ്യഭീഷണി മുഴക്കുകയാണെന്നും കത്തില്‍ സംഘടന പറയുന്നു.

ഈ സാഹചര്യത്തില്‍ 28-12-2017ല്‍ കൂടിയ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ യോഗം മാതൃഭൂമിയുടെ പ്രവണത മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തി. ഇതിന്റെ ഭാഗമായാണ് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലിനും വിലക്കേര്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. മാതൃഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കുകയാണെന്നും സംഘടന പറയുന്നു.