വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന തങ്ങളുടെ വാര്‍ത്ത ഇസ്രോ സ്ഥിരീകരിച്ചെന്ന് കേരള കൗമുദി; ട്രോള്‍

വിക്രം ലാന്ഡര് കണ്ടെത്തിയെന്ന് തങ്ങള് നല്കിയ വാര്ത്ത ഐഎസ്ആര്ഒ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കേരള കൗമുദി.
 | 
വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന തങ്ങളുടെ വാര്‍ത്ത ഇസ്രോ സ്ഥിരീകരിച്ചെന്ന് കേരള കൗമുദി; ട്രോള്‍

കൊച്ചി: വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന് തങ്ങള്‍ നല്‍കിയ വാര്‍ത്ത ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കേരള കൗമുദി. ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഉച്ചയ്ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥിരീകരിച്ചതെന്ന് പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് അവകാശപ്പെടുന്നു. വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഫെയിസ്ബുക്ക് പേജില്‍ കൗമുദി ഷെയര്‍ ചെയ്ത വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് ആശ്ചര്യം പ്രകടിപ്പിക്കുകയും ട്രോള്‍ കമന്റുകള്‍ എഴുതുകയും ചെയ്തത്.

കേരള കൗമുദി ലേഖകന്‍ പരസ്യ ബോര്‍ഡും വെച്ച് ചന്ദ്രനില്‍ തട്ടുകട നടത്തുകയായിരുന്നുവെന്നും കൗമുദിയാണോ കണ്ടെത്തിയത്, വെറുതെ ഐഎസ്ആര്‍ഒയെ സംശയിച്ചു തുടങ്ങിയ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഐഎസ്ആര്‍ഒ അറിയാതെ കൗമുദി ലേഖകന്‍ ചന്ദ്രനിലെത്തിയിരുന്നുവെന്നും ഒരാള്‍ കമന്റ് ചെയ്യുന്നു.

ചന്ദ്രയാന്‍-2ന്റെ ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന വാര്‍ത്ത എല്ലാ അനുബന്ധ വിവരങ്ങളുമായി ഇന്നത്തെ പത്രത്തില്‍ നല്‍കിയിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നുവെന്നുമാണ് കൗമുദി പറയുന്നത്. ചന്ദ്രന്റെ 350 മീറ്റര്‍ മുകളില്‍ വെച്ച് ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടമായെന്നും ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് വീണുവെന്നുമാണ് പത്രത്തില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട വാര്‍ത്ത.