സംസ്ഥാന ശാസ്‌ത്രോത്സവം: കോഴിക്കോടിന് കിരീടം

മലപ്പുറത്ത് നടന്ന 48-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കോഴിക്കോടിന് കിരീടം. 1,112 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാരായത്. 1067 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനവും, തൃശൂർ (1038) മൂന്നാം സ്ഥാനവും, മലപ്പുറം (1035) പാലക്കാട് (1031) നാലും അഞ്ചും സ്ഥാനങ്ങളും നേടി.
 | 

സംസ്ഥാന ശാസ്‌ത്രോത്സവം: കോഴിക്കോടിന് കിരീടം
തിരൂർ:
മലപ്പുറത്ത് നടന്ന 48-ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കോഴിക്കോടിന് കിരീടം. 1,112 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാരായത്. 1067 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനവും, തൃശൂർ (1038) മൂന്നാം സ്ഥാനവും, മലപ്പുറം (1035) പാലക്കാട് (1031) നാലും അഞ്ചും സ്ഥാനങ്ങളും നേടി.

പ്രവൃത്തി പരിചയമേളയിൽ കോഴിക്കോട് ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും തൃശൂർ മൂന്നാം സ്ഥാനവും നേടി. ഗണിത ശാസ്ത്രത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനവും കണ്ണൂർ, മലപ്പുറം ജില്ലകൾ രണ്ടും മൂന്നൂം സ്ഥാനങ്ങളും നേടി.